ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശെന്തുരുണി വന്യജീവി സങ്കേതം ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 24 ന് നടക്കും


തെന്മല: ശെന്തുരുണി വന്യജീവി സങ്കേതം ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 24 ന് നടക്കും. തെന്മല പള്ളംവെട്ടിയിൽ വനം മന്ത്രി കെ.രാജു നിർവ്വഹിക്കും.ബോട്ടിംഗിനു പുറമേ കുട്ട വഞ്ചി സവാരി, മുളം ചങ്ങാടം, ബാംബൂ ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിഗ് തുടങ്ങിയവയുടെ ഉദ്ഘാടനമാണു നടത്തുന്നത്. തെന്മല പരപ്പാർ ഡാമിന്റെ ജലസംഭരണിയായ പള്ളം വെട്ടി ഭാഗത്താണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. സഞ്ചാരികൾക്ക് താമസിക്കാനുള്ള ബാംബു ഹട്ട് ഒരുക്കിയിട്ടുള്ളത് പള്ളം വെട്ടി ജലാശയത്തിന്റെ തെക്കേയറ്റത്തുള്ള തുരുത്തിലാണ്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സന്ദർശന സമയം. തിരുവനന്തപുരം -ചെങ്കോട്ട റൂട്ടിൽ തെന്മലയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഉള്ള എർത്ത് ഡാമാണ് പള്ളം വെട്ടി ജലാശയം. വിനോദ സഞ്ചാരികൾക്കാവശ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ ഷാനവാസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.