ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സി.പി.എം-സി.പി.ഐ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റം വയക്കല്‍ വഞ്ചിപ്പെട്ടിപ്പാലത്തിന്റെ പണികള്‍ തടസ്സപെട്ടു


അഞ്ചല്‍: വയക്കല്‍ വഞ്ചിപ്പെട്ടിപ്പാലം തകർന്നിട്ട് വർഷങ്ങൾ കഴിയുന്നു എന്നാൽ പുതുക്കിപ്പണിയാൻ ആയി പി.ഡബ്ല്യു.ഡി തുക അനുവദിച്ചത് സി.പി.എം-സി.പി.ഐ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനെ തുടർന്ന്  പാലം പണി ആരംഭിക്കാന്‍ തുടങ്ങിയത്  തടസ്സപെട്ടു.മന്ത്രി കെ രാജുവിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നുമുള്ള തുക പാലത്തിന് അനുവദിച്ചു എന്നുള്ള അറിയിപ്പ്‌ ഫ്ലെക്സ്‌ സി.പി.ഐ പാലത്തിന് സമീപത്ത് വെച്ചതാണ് തര്‍ക്കത്തിന്റെ തുടക്കം.തുടര്‍ന്ന് സി.പി.എം പി.ഡബ്ല്യു.ഡി  തുക ആണെന്ന് മറ്റൊരു ഫ്ലെക്സ്‌ വെച്ചതാണ് സി.പി.ഐക്കാരെ ചൊടിപ്പിച്ചത് എന്ന് പറയുന്നു.   
പുതിയ പാലം പണി തുടങ്ങുവാന്‍ വേണ്ടി പഴയ പാലം പൊളിച്ചു നീക്കുന്ന ജോലി  ആരംഭിക്കുന്ന സമയത്താണ്  സി.പി.ഐ ബ്ലോക്ക്‌ മെമ്പറുടെ നേതൃത്വത്തിൽ പാലത്തിന്റെ നിര്‍മ്മാണത്തിനു വേണ്ടി പഴയ പാലം പൊളിക്കുന്നതു സി.പി.ഐ യെ അറിയിച്ചില്ല എന്ന കാരണത്തിൽ പണികള്‍ തടസ്സപ്പെടുത്തുകയായിരുന്നു.
1961 ൽ പണികഴിപ്പിച്ച  വഞ്ചിപ്പെട്ടിപ്പാലം ഉമ്മന്നൂർ പഞ്ചായത്ത് ഇടമുളക്കൽ പഞ്ചായത്തുകളെ  തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
നിരവധി  സ്കൂൾ ബസുകൾ ഉൾപ്പടെ ആയിരകണക്കിന്  വാഹനങ്ങളാണ്  മണിക്കൂറുകൾക്കിടയിൽ ഇതുവഴി കടന്നു പോകുന്നത്. നിരവധി തവണ മാധ്യമങ്ങളില്‍ വാർത്ത വന്നതിനെ തുടർന്ന് മറ്റും പി.ഡബ്ല്യു.ഡി ഫണ്ട് 35 ലക്ഷം രൂപ അനുവദിച്ചു പാലം പണിയാനുള്ള ഉത്തരവിറക്കുകയായിരുന്നു. തങ്ങൾക്ക് രാഷ്ട്രീയമില്ല തങ്ങൾക്ക് പാലമാണ് അത്യാവശ്യമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ സ്ഥലം എം.എൽ.എയും മന്ത്രിയും ആയ കെ രാജുവിന്റെ  വിശദീകരണം പാലത്തിന്റെ  നിർമാണ പ്രവർത്തനം ഉടൻ  ആരംഭിക്കും എന്നാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.