*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നഗരസഭയില്‍ പവര്‍ഹൗസ് വാര്‍ഡിലെ വെട്ടിപ്പുഴയില്‍ വീണ്ടും നിലം നികത്തല്‍ സജീവമായി പ്രതിഷേധവുമായി സി.പി.ഐ - എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് രംഗത്ത്


പുനലൂര്‍:നഗരസഭയില്‍ പവര്‍ഹൗസ് വാര്‍ഡിലെ വെട്ടിപ്പുഴയില്‍ വീണ്ടും നിലം നികത്തല്‍ സജീവമായി പ്രതിഷേധവുമായി സി.പി.ഐ - എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് രംഗത്ത് 
നഗരസഭയില്‍ പവര്‍ഹൗസ് വാര്‍ഡിലെ വെട്ടിപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിലം നഗരസഭയുടെ നേതൃത്വത്തില്‍ നികത്താന്‍ ശ്രമിച്ചത് വീണ്ടും പ്രശ്നമാകുന്നു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നിലം നികത്തല്‍ സംബന്ധിച്ച് ഇടതു മുന്നണിയില്‍ പ്രശ്നം ഉണ്ടായിരുന്നു.

ഇടതു മുന്നണി ഭരിക്കുന്ന നഗരസഭയില്‍ നിലം നികത്തലിനെതിരേ രംഗത്തെത്തിയി സി.പി.ഐ. നിയമ വിരുദ്ധമായാണ് നിലം നികത്തിയതെന്നു കാട്ടി സി.പി.ഐ.യുടെ യുവജനവിഭാഗം റവന്യൂ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരാതി അയക്കുകയും ചെയ്തു.തുടര്‍ നടപടി ആയി വില്ലേജ് ഓഫീസര്‍ നിലംനികത്തല്‍ തടയുകയും ഉടമയ്ക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നിലം നികത്തല്‍ നിര്‍ത്തി വെക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

വെട്ടിപ്പുഴയില്‍ നഗരസഭ വാങ്ങിയ 25 സെന്റ് ഭൂമിയിലേക്ക് വഴി നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയിലാണ് മണ്ണിട്ടതെന്നാണ് നഗരസഭ അന്ന് വിശദീകരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ നിലംനികത്തല്‍ തടയുകയും ഉടമയ്ക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. അങ്ങനെ അധികൃതര്‍ നോട്ടീസ്‌ നല്‍കിയ നിലം ആണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വീണ്ടും നികത്താന്‍ ആരംഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ മുന്നണി ധാരണ അനുസരിച്ച് മുന്‍സിപ്പല്‍ ഭരണം മാറുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിലെ എം.എരാജഗോപാല്‍ രാജി വെച്ചു.ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആരും ആയിട്ടില്ല. ഇപ്പോള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഭരണം മാറുന്ന സമയത്ത് ആണ് വീണ്ടും നിലം നികത്തല്‍ സജീവമായത്.നിലം നികത്തുവാന്‍ വേണ്ടി വാര്‍ഡ്‌ കൌണ്‍സിലറുടെ ഒത്താശയോടെയാണ്  ലോഡ്‌ കണക്കിന് മണ്ണ് ഇറക്കിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്.

നിലം നികത്തല്‍ വീണ്ടും ആരംഭിച്ചതിനെ തുടര്‍ന്ന് സി.പി.ഐയും, സി.പി.ഐ.യുടെ യുവജനവിഭാഗങ്ങളായ എ.ഐ.വൈ.എഫും ,എ.ഐ.എസ്.എഫും പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. ഇവിടെ നഗരസഭയുടെ ഭൂമിയില്‍ ബാലകലാഭവനും മൃഗാശുപത്രിയും നിര്‍മിക്കാനാണത്രേ വഴി നിര്‍മിക്കുന്നത്. എന്നാല്‍ നെല്‍ക്കൃഷിക്ക് യോഗ്യമായ നിലം,മറുവശത്തുള്ള വസ്തുക്കള്‍ ഉള്ള ചില സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ വേണ്ടി വാര്‍ഡ്‌ കൗണ്‍സിലറുടെ ഒത്താശയോടെ അനധികൃതമായാണ് നികത്തുന്നതെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ഭാരവാഹി  ഗോപിനാഥന്‍ നായര്‍ ,എ.ഐ.വൈ.എഫ് പുനലൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ലാല്‍ കൃഷ്ണയും,എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

നഗരസഭ 2003-ല്‍ വാങ്ങിയ 25 സെന്റ് ഭൂമിയിലേക്ക് വഴി നിര്‍മിക്കാനാണ് നിലത്തില്‍ മണ്ണിട്ടത്. ഇത് വ്യക്തി സൗജന്യമായി നല്‍കാമെന്ന് സമ്മതപത്രം നല്‍കിയ 3.5 സെന്റ് ഭൂമിയിലാണ് എന്നാണ് പറയപ്പെടുന്നത്‌.എന്നാല്‍ ഈ ഭൂമി നഗരസഭക്ക് എഴുതി നല്‍കിയിട്ടില്ല.ഭൂമി നല്‍കിയ വ്യക്തിക്ക് കൈമാറ്റം ഒഴികെ സര്‍വ്വ സ്വാതന്ത്ര്യം ഉള്ള വഴി വെറും സമ്മതപത്രം മാത്രം വെച്ചു എങ്ങനെ നഗരസഭക്ക് ഏറ്റെടുത്തു വഴി നിര്‍മ്മിക്കാന്‍ കഴിയും എന്നാണു സി.പി.ഐ ചോദിക്കുന്നത്.എന്നാല്‍ വഴി ഇല്ലാത്ത ഭൂമി നഗരസഭ വാങ്ങി എന്ന് പറയുന്നത് അവിടെ പിന്നീട് വഴി നിര്‍മ്മിച്ച്‌ സ്വകാര്യ വ്യക്തികളെ സഹായിക്കുവാന്‍ ഉള്ള രഹസ്യ അജണ്ടയുടെ ഭാഗം ആണെന്ന് ആരോപണം ഉയരുന്നു.
നിയമ വിരുദ്ധമായ നിലം നികത്തല്‍ ആണ് നടക്കുന്നത് എന്നും ഭൂമി രേഖാമൂലം സ്വന്തമാക്കിയിട്ടു വേണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നും സി.പി.ഐ പറയുന്നു.തലയംകുളം ഭാഗത്ത് നിന്നുള്ള വെള്ളം ഒഴുകി പോകുവാനുള്ള ആകെ ഉള്ള മാര്‍ഗം അടച്ചാണ് റോഡ്‌ നിര്‍മ്മിക്കുന്നത് എന്നുള്ളതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു.വരും ദിവസങ്ങളില്‍ വാര്‍ഡ്‌ കൌണ്‍സിലറുടെ ഇടപെടല്‍ സംബന്ധമായ കൂടുതല്‍ തെളിവുകള്‍ ബന്ധപ്പെട്ടവര്‍ പുറത്തു വിടും എന്ന് അറിയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.