ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എരൂരില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു ഒരാള്‍ക്ക്‌ ഗുരുതര പരുക്ക്


അഞ്ചൽ: ഏരൂരിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ടിനും ഡി.വൈ.എഫ്.ഐ പ്രവർത്തകനും  കുത്തേറ്റു.ഒരാളെ  ഗുരുതരപരിക്കുകളോടെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസങ്ങൾക്കു മുമ്പ് സ്ഥലത്ത് കഞ്ചാവു വിൽപന നടത്തുന്നത് ചോദ്യം ചെയ്തതും ആയിട്ടുള്ള വിദ്വേഷമാണ് കുത്തിപ്പരിക്കേൽപ്പിച്ചതിനു  പിന്നിലെന്ന് സി.പി.എം.ഡി.വൈ.എഫ്.ഐ ഏരൂർ പാണയം യൂണിറ്റ് പ്രസിഡണ്ട് സുജിത്തിനു ഡി.വൈ.എഫ്ഐ പ്രവർത്തകനായ ആരോമലിനുമാണ്  ഇന്നലെ രാത്രി  11 മണിയോടുകൂടി ഏരൂരിൽ വെച്ച് കുത്തേറ്റത്. രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സുജിത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.സുജിത്തിന്റെ വയറ്റിനും ആരോമലിന്റെ തുടയ്ക്കും തലക്കുമാണ് കുത്തേറ്റിരിക്കുന്നത്. കഴിഞ്ഞ ആറു മാസങ്ങൾക്കു മുമ്പ് ഏരൂരിൽ വെച്ച്കഞ്ചാവ്  വിൽപ്പനയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ചിലരെ  ചോദ്യം ചെയ്യുകയും പോലീസിൽ വിവരം അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഞ്ചാവുമായി  ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് റിമാൻഡിൽ കഴിഞ്ഞിരുന്നയാളും മറ്റു രണ്ടുപേരും ചേർന്ന് ആയുധങ്ങളുമായി തങ്ങളെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതെന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറയുന്നു. പോലീസിന്റെ വിശദീകരണം രാത്രിയിൽ ഏരൂർ സ്വാദേശി സജുവിനെ  വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമമുണ്ടായതിന്റെ  തുടർച്ചയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റത് എന്നാണ്. ഏരൂർ പോലീസ് കേസെടുത്തു പ്രതികൾക്കുവേണ്ടി അന്വേഷണം വ്യപിപ്പിച്ചിരിക്കുകയാണെന്നു ഏരൂർ എസ്.ഐ സുധീഷ്കുമാർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.