
അഞ്ചൽ ബ്ലോക്കിന്റെ പിടിവാശിമൂലം അഞ്ചൽ ഗവൺമെൻറ് ഹോസ്പിറ്റലിന്റെ പ്രവർത്തനം താളം തെറ്റുന്നു.അഞ്ചൽ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള ഇൻറർവ്യൂവിൽ ഉന്നത മാർക്ക് ലഭിച്ചവരെ നിയമിക്കണമെന്നുള്ള ഹോസ്പിറ്റൽ അധികൃതരുടെആവശ്യത്തോട് അഞ്ചൽ ബ്ലോക്ക് അധികാരികൾ മുഖം തിരിക്കുന്നതാണ് ഹോസ്പിറ്റലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്.അഞ്ചൽ ഗവൺമെൻറ് ഹോസ്പിറ്റൽ എക്സറേ, ലാബ്, ഫാർമസി തുടങ്ങിയവിഭാഗങ്ങളിൽ മതിയായ സ്റ്റാഫുകൾ ഇല്ലാത്തതു കൊണ്ട് താൽക്കാലിക നിയമനം നടത്താൻ വേണ്ടി ഇൻറർവ്യൂ നടത്തിയിരുന്നു.ഈ ഇന്റർവ്യൂവിൽ അറുപതോളം ഉദ്യോഗാർത്ഥികൾ പങ്കെടുക്കുകയുംഇൻറർവ്യൂ ബോർഡിൽ സബ്ജറ്റ് എക്സ്പെർട്ട് ഉൾപ്പെടെ ഹോസ്പിറ്റൽ അധികൃതരും ബ്ലോക്ക് ഭരണ സമിതിയിലെ ബ്ലോക്ക് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.ഇൻറർവ്യൂവിൽ ഉന്നത മാർക്ക് വാങ്ങിയവരെ ഒഴിവാക്കിക്കൊണ്ട് ബ്ലോക്ക് ഭരണസമിതിയുടെ സ്വാധീനത്തിലുള്ള തുച്ഛമായ മാർക്ക് വാങ്ങിയ ആൾക്കാരെ നിയമിക്കാനുള്ള അഞ്ചൽ ബ്ലോക്കിന്റെ ശ്രമം ആശുപത്രി അധികൃതർ എതിർക്കുകയായിരുന്നു.
സബ്ജെക്ട് എക്സ്പെർട്ട് നൽകിയ മാർക്ക് ഉൾപ്പടെ 20 ൽ 19, 18 മാർക്ക് വാങ്ങിയവരെ ഒഴിവാക്കി 3, 5 എന്നീ മാർക്ക് ലഭിച്ചവരെ നിയമിക്കാനുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെയാണ് ഹോസ്പിറ്റൽ അധികൃതരും പൊതുപ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചൽ ബ്ലോക്കിന്റെ പിടിവാശി മൂലം താൽക്കാലിക നിയമനം വൈകുന്നത് കൊണ്ടു പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ മണിക്കൂറുകൾ ക്യുവിൽ കാത്തുനിൽക്കെണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
നിലവിൽ ഹോസ്പിറ്റലിൽ ഫാർമസിയിൽ ഒരു സ്റ്റാഫ് മാത്രമാണ് ഉള്ളത്.
ഫാർമസിയിലും , ലാബിലും, എക്സറേയിലും യാതൊരു പരിചയവുമില്ലാത്ത ആൾക്കാരെ നിയമിക്കാനുള്ള ബ്ലോക്ക് അധികാരികളുടെ തീരുമാനം മാറ്റണമെന്നും രോഗികളുടെ ജീവനാണ് വലുത് എന്നും അതിന് അടിയന്തരമായി ഇൻറർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിച്ചവരെ ഉടൻ നിയമിച്ചു കൊണ്ട് അഞ്ചൽ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ പ്രവർത്തനം സാധാരണ ഗതിയിലേക്ക് കൊണ്ടു വരണമെന്ന് പ്രതിപക്ഷ പാർട്ടികളും, ജനപ്രതിനിധികളും, ആവശ്യപെടുന്നു.
അല്ലാത്തപക്ഷം ബ്ലോക്ക് ഓഫീസിലേക്ക് പ്രധിഷേധ മാർച്ചുൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ