
അഞ്ചൽ ഗവൺമെൻറ് എൽ.പി സ്കൂളിലെ പ്രവേശനകവാടം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി മണ്ണുമാന്തിയന്ത്രം വെച്ച് വലിയ കുഴിയെടുത്തത് കാരണം കുട്ടികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നത് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 500 ഓളം കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മുന്നിലാണ് സ്കൂളിൽ പ്രവേശിക്കാൻ പറ്റാത്ത രീതിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വലിയ കുഴികൾ എടുത്തിട്ടിരിക്കുന്നത്. ഇതിനെതിരെ പരാതിയുമായി സ്കൂൾ അധികൃതരും പി.ടിഎയും രംഗത്തെത്തി. സ്കൂൾ അവധി ദിവസത്തിൽ ആണ് കവാടം തടസ്സപെടുത്തി കൊണ്ടുള്ള നിർമാണം നടന്നത്. എന്നാൽ പ്രവർത്തി ദിവസമായ ഇന്ന് രാവിലെ കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും അധ്യാപകർക്കും സ്കൂളിലേക്ക് പ്രവേശിക്കാൻ വളരെ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.ജപ്പാൻ കുടിവെള്ള പദ്ധതി എടുത്തിരിക്കുന്ന കോൺട്രാക്ടർ മറ്റു ബന്ധപ്പെട്ട അധികാരികൾ സ്കൂളിൻറെ പ്രവേശന കവാടത്തിലെ കുഴി മൂടാതെ ഇരുന്നതാണ് ഇതിന് കാരണം.
കൊച്ചുകുട്ടികളെ സ്കൂൾ കവാടത്തിനു മുന്നിലാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് ഇറക്കിയിരുന്നത് എന്നാൽ ഏറെ ദൂരം മാറ്റിയാണ് ഇപ്പോൾ കുട്ടികളെ ഇറക്കുന്നത്. അടിയന്തരമായി സ്കൂൾ പ്രവേശന കവാടത്തിലേക്കുള്ള വഴി സുഗമമാക്കണമെന്ന് ആവശ്യവുമായി സ്കൂൾ അധികൃതരും സ്കൂൾ പി.ടി.എയും രംഗത്തെത്തെത്തിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ