
അഞ്ചൽ ടൗണിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സി ബസുകളും അമിതനേരം പാർക്കുചെയ്യുന്നത് കാരണത്താൽ ഗതാഗത തടസ്സം രൂക്ഷമാകുന്നു. അഞ്ചൽ പൊലീസും മോട്ടോർ വൈക്കിൾ ഡിപ്പാർട്ട്മെൻറ് ഗതാഗത പരിഷ്കരണങ്ങൾ പലവട്ടം നടപ്പിലാക്കിയെങ്കിലും ഇതെല്ലാംതന്നെ കടലാസുകളിൽ ഒതുങ്ങുകയാണ്.ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം പാർക്ക് ചെയ്യുന്നത് കാരണത്താൽ മറ്റ് വാഹനങ്ങൾ കടന്നു പോകുമ്പോൾ ഗതാഗതതടസ്സം രൂക്ഷമാക്കുകയാണ്. എന്നാൽ അഞ്ചൽ ചന്തമുക്കിൽ ബസ്റ്റാൻഡ്നിലവിൽ ഉള്ളപ്പോൾ ആണ് ഈ നിയമലംഘനം നടക്കുന്നത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്ന് നിശ്ചിത സമയത്തു മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചാൽ മതി എന്നുള്ള ഗതാഗത പരിഷ്കരണ നിയമം ലംഘിച്ചു കൊണ്ടാണ് അഞ്ചൽ ടൗണിൽ ബസ്സുകളുടെ ഗതാഗത ലംഘനം നടക്കുന്നത്.
അടിയന്തരമായി പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഈ വിഷയത്തിൽ ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുപ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ