
ആര്യങ്കാവ്:ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രഥമാധ്യാപകൻ എതിരെ പോസ്കോ നിയമപ്രകാരം പോലീസ് കേസെടുത്തു. കുളത്തൂപ്പുഴ സ്വദേശിയും ആര്യങ്കാവ് എൽ.പി സ്കൂളിലെ പ്രഥമാധ്യാപകനുമായ കുളത്തൂപ്പുഴ ഫിര്‍ദൗസില്‍ മുഹമ്മദ് ബൂസിരി (52) ക്കെതിരെയാണ് കേസെടുത്തതെന്ന് തെന്മല എസ്.ഐ പ്രവീണ്‍ കുമാർ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് കേസെടുത്തത് കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം മറ്റൊരു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി എൽ.പി സ്കൂളിൽ എത്തി ഇളയ സഹോദരനെ വിളിച്ച് ബസ് കാത്തു നിന്നു ഇത് കണ്ട പ്രധാന അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ചു ഓഫീസിനോട് ചേർന്ന മുറിയിൽ കയറ്റി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷിതാക്കൾ പുനലൂര്‍ എ.ഇ.ഒ ക്ക് പരാതി നൽകി. എ.ഇ.ഒ ചൈല്‍ഡ് ലൈഫിന് പരാതി കൈമാറി ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു.തുടര്‍ന്ന് തെന്മല പോലീസില്‍ പരാതി നല്കി.പുനലൂരിലെ വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് ശനിയാഴ്ച വൈകിട്ട് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു മൊഴിയെ തുടർന്നാണ് പ്രധാന അദ്ധ്യാപകനെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തത്.
ഇതോടെ ഒളിവില്‍ പോയ അധ്യാപകന് കായകുളത്തെ ഒരു ലോഡ്ജില്‍ വച്ച് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലന്ന് മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. പോക്സോ കേസ് അന്വേഷിക്കുന്ന പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഇയാളെ മാറ്റുമെന്നും ആരോഗ്യ സ്ഥിതി അനുകൂലമാകുന്ന സാഹചര്യത്തില്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകുമെന്നും ഡി.വൈ.എസ്.പി സതീഷ്കുമാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ