ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രഥമാധ്യാപകനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിസക്കായി എത്തിച്ചു


പുനലൂര്‍:ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുളത്തൂപ്പുഴ സ്വദേശിയും പോസ്കോ കേസിലെ പ്രതിയും ആര്യങ്കാവ് എൽ.പി സ്കൂളിലെ പ്രഥമാധ്യാപകനുമായ കുളത്തൂപ്പുഴ ഫിര്‍ദൗസില്‍ മുഹമ്മദ് ബൂസിരി (52)യെ പോലീസ്‌ കാവലില്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നിന്നും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചികില്‍സക്കായി എത്തിച്ചു.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിന് ആധാരമായ സംഭവം മറ്റൊരു സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസുകാരി പെൺകുട്ടി എൽ.പി സ്കൂളിൽ എത്തി ഇളയ സഹോദരനെ വിളിച്ച് ബസ് കാത്തു നിന്നു ഇത് കണ്ട പ്രധാന അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ചു ഓഫീസിനോട് ചേർന്ന മുറിയിൽ കയറ്റി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷിതാക്കൾ പുനലൂര്‍ എ.ഇ.ഒ ക്ക് പരാതി നൽകി. എ.ഇ.ഒ ചൈല്‍ഡ്‌ ലൈഫിന് പരാതി കൈമാറി ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു.തുടര്‍ന്ന് തെന്മല പോലീസില്‍ പരാതി നല്‍കി.പുനലൂരിലെ വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് ശനിയാഴ്ച വൈകിട്ട് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു മൊഴിയെ തുടർന്നാണ് പ്രധാന അദ്ധ്യാപകനെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തത്.
ഇ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ അ​ധ്യാ​പ​ക​ന്‍ കാ​യ​കു​ള​ത്തെ ഒ​രു ലോ​ഡ്ജി​ല്‍ വ​ച്ച്‌ കൈ ​ഞ​രമ്പ് മു​റി​ച്ചു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചിരുന്നു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല എന്ന് ആലപ്പുഴ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചതിന്‍ പ്രകാരം പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.
ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ഉ​ള്ള​ത്. പോ​ക്സോ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പു​ന​ലൂ​ര്‍ ഡി​.വൈ.​എ​സ്.പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആണ് ഇ​യാ​ളെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂര്‍ത്തീകരിച്ചത്. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചികില്‍സക്ക് ശേഷം ആ​രോ​ഗ്യ സ്ഥി​തി അ​നു​കൂ​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ്‌ പ​റ​ഞ്ഞു. മുമ്പു ജോലി ചെയ്തിരുന്ന സ്കൂളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അന്ന് ശിക്ഷണ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്നും കുളത്തുപ്പുഴ കേന്ദ്രികരിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ പറയുന്നു.  
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.