
കടക്കല്‍: ചിതറ കണ്ണംകോട് ഇന്നലെ രാത്രി ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽപെട്ട ഒരാൾ റോഡിൽ മരിച്ചു കിടന്നു.
ചിതറ കണ്ണങ്കോട് വിശ്വഭവനിൽ വിശ്വനാഥൻ പിള്ളയാണ് റോഡിൽ മരിച്ചു കിടന്നത്. തലക്കും, മുഖത്തും, നെഞ്ചിലും മുറിവേറ്റ പാടുകളുണ്ട്.
സംഘര്‍ഷം ഉണ്ടായത് മറച്ചു വെച്ച് മറ്റാരും അറിയാതെ സ്വാഭാവിക മരണം എന്ന രീതിയിൽ വീട്ടിൽ കൊണ്ടു പോയി രാവിലെ മരണാനന്തര കർമ്മങ്ങൾ നടത്താൻ ബന്ധുക്കള്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസെത്തി മരണാനന്തര കർമ്മങ്ങൾ തടയുകയും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.മരിച്ച വിശ്വനാഥൻപിള്ള ഹൃദ്രോഗി ആയതിനാല്‍ പോസ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കയുള്ളൂ എന്നാണു പോലീസ് നിലപാട്.
സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു.സംഘർഷത്തിൽ ഉൾപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യാൻ പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ