
ചാലിയക്കര: ജീവനം കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് വേൾഡ് ഓറൽ ഹെൽത്ത് ഡേ ആയ മാർച്ച് 20 ബുധനാഴ്ച രാവിലെ 10 മണി മുതൽ ചാലിയക്കര എസ്റ്റേറ്റ് ആശുപത്രിയിൽ നടക്കും.
ചടങ്ങിന്റെ ഉദ്ഘാടനം പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര് ഷാഹിർഷ നിര്‍വഹിക്കും.പ്രസ്തുത ചടങ്ങില്‍ തെന്മല ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ലൈലജ അദ്ധ്യക്ഷയാകും, ജീവനം കാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ സ്വാഗതവും,ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുഭാഷ് ജി നാഥ്, ചാലിയക്കര എസ്റ്റേറ്റ് ഗ്രൂപ്പ് മാനേജർ പ്രതാപ് ചന്ദ്രൻ, ചാലിയക്കര എസ്റ്റേറ്റ് മാനേജർ ശ്യാം കൃഷ്ണൻ,ചാലിയക്കര എസ്റ്റേറ്റ് ഡെപ്യൂട്ടി മാനേജർ സുനിൽ കുറുപ്പ്, ജീവനം കാൻസർ സൊസൈറ്റി തെൻമല ഗ്രാമപഞ്ചായത്ത് കമ്മറ്റി കൺവീനർ ഗിരീഷ് കുമാർ, ചാലിയക്കര എസ്റ്റേറ്റ് ഫാക്ടറി ഓഫിസർ പി.ജി.സന്തോഷ് കുമാർ എന്നിവര്‍ ആശംസ അറിയിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ