
പുനലൂർ: ചെങ്കുളത്ത് സാമൂഹ്യവിരുദ്ധർ കുരിശടി ആക്രമിച്ച് കേടുപാട് വരുത്തിയതായി പരാതി സീറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ചെങ്കുളം നിത്യസഹായമാതാ പള്ളിയുടെ ചെങ്കുളം കുരിശടി ആണ് തകർത്തത്.വേലിക്കൽ ഉപയോഗിച്ച് ഗ്ലാസ് തകർത്തു വേലിക്കല്ല് കുരിശടിയില്‍ തങ്ങി നില്‍ക്കുകയാണ്. കുരിശടിയില്‍ ഉള്ള ഗീവര്‍ഗീസ് സഹദായുടെ രൂപത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ട്. സമീപത്തെ കൽവിളക്കിന്റെ മുകൾഭാഗത്തെ കുരിശും തകർത്തിട്ടുണ്ട്.എന്നാല്‍ പ്രദേശവാസികള്‍ ശബ്ദം ഒന്നും കേട്ടില്ല എന്ന് പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് ഇടവക അധികൃതർ പറഞ്ഞു. ചെങ്കുളത്തേക്ക് പോകുന്ന ആള് സഞ്ചാരം കുറഞ്ഞ ഈ പാതയില്‍ മദ്യപസംഘങ്ങള്‍ കൂട്ടായി കടന്നു പോകുന്ന പാതയാണെന്ന് നാട്ടുകാര്‍ പറയുന്നു.സംഭവസ്ഥലത്ത് തടിച്ചു കൂടിയ ആളുകള്‍ പറയുന്നത് ഏറ്റവും ശാന്തമായും മത സൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരത്തില്‍ ഉള്ള സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രാത്രി പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ