
അഞ്ചൽ ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചു.ഉപരോധസമരം രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചകഴിഞ്ഞു 3മണിക്കാണ് അവസാനിച്ചത്. മാസങ്ങൾക്ക് മുമ്പ് ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയെത്തുടർന്ന് ബാങ്ക് ഭരണസമിതിയെ ഗവണ്മെന്റ് പിരിച്ചു വിടുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഈ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും ബാങ്കിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ഭരണത്തിലും മറ്റും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കൈ കടത്തൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്.
ബാങ്കിലെത്തിയ കോൺഗ്രസ്സ് നേതാക്കൾ സെക്രട്ടറിയോട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി നീട്ടി നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ ഉത്തരവ് കാണണമെന്നും അനധികൃതമായി അംഗങ്ങളെ ചേർക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്നാണ് ഉപരോധം ഏർപ്പെടുത്തിയത്. അസിസ്റ്റന്റ് രെജിസ്റ്റാറും പ്രവർത്തകരും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടാവുകയും.അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ പി.ബി വിനോദ് കുമാർ ഇടപെട്ട് സമരക്കാരെ ശാന്തരാക്കുകയുമായിരുന്നു.
തുടർന്ന് സഹകരണ വകുപ്പ് പുനലൂർ അസി. രജിസ്ട്രാറും, സി.ഐ വിനോദ് കുമാറും സമരക്കാരുമായി ചർച്ച നടത്തുകയും മിനിട്സ് ബുക്ക് കണ്ട് ബോധ്യപ്പെടുകയും ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിച്ചു.
സമരത്തിന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറി അമ്മിണി രാജൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗീത വടമൺ,യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ പ്രേം രാജ്, മുൻ ബാങ്ക് പ്രസിഡന്റ് രാജീവ് കോശി, റംലി എസ്. റാവുത്തർ,ആയൂർ ഗോപിനാഥ്, ലിജു ആലുവിള, സുരേഷ് പടിഞ്ഞാറ്റിൻകര, എസ്.ബുഹാരി മുതലായവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ