
കടയ്ക്കലിൽ 70 വയസ്സുള്ളയാളെ കുത്തിക്കൊലപ്പെടുത്തി.കടയ്ക്കൽ ചിതറ മഹാദേവർ കുന്നിൽ തടത്തരികത്തു വീട്ടിൽ ബഷീറാണ് കൊല്ലപ്പെട്ടത്.അയൽ വാസിയായ ഷാജഹാനാണു ബഷീറിനെ കൊലപ്പെടുത്തിയത്. ഷാജഹാനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബഷീറിന്റെ വീടിന്റെ മുന്നിൽ വെച്ച് ബഷീറിനെ ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയതിനെ തുടർന്ന് വീട്ടിൽ കുളിച്ചു കൊണ്ടു നിന്ന ബഷീർ ഇറങ്ങി വരുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആ സമയം ഷാജഹാന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ആറു പ്രാവശ്യം ബഷീറിനെ കുത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉടനെ നാട്ടുകാർ ഓടിക്കൂടി ബഷീറിനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിങ്കിലും മരണം സംഭവിച്ചു.കൊലചെയ്ത ഷാജഹാൻ മദ്യപിച്ചിരുന്നു. ഷാജഹാനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഷാജഹാൻ രണ്ടു മാസങ്ങൾക്കു മുന്നേ ഒരു ബന്ധുവിനെ കുത്തിയ കേസിലും പ്രതിയാണ്. കൊല്ലപ്പെട്ട ബഷീർ ചന്തയിൽ ചീനി കച്ചവടം നടത്തുന്നയാളാണ്. ചീനിക്കച്ചവടവുമായി ബന്ധപെട്ടു നേരെത്തെ ബഷീറും ഷാജഹാനും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കടക്കൽ പോലീസ് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.ബഷീറിന്റെ മരണതോടനുബന്ധിച്ചു ചിതറയില്‍ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ