
കടക്കല്‍ ചിതറയിൽ കൊല നടത്തിയ പ്രതിയും സി.പി.എം പ്രവർത്തകൻ ആണെന്ന് പ്രതിയുടെ സഹോദരൻ സുലൈമാൻ. കുടുംബപരമായി ഞങ്ങൾ കമ്മൂണിസ്റ്റ് പാർട്ടികാർ ആണെന്നും ഈ വിവരം ചിതറയിലോ പരിസര പ്രദേശങ്ങളിലോ തിരക്കിയാൽ എല്ലാവർക്കും അറിയാമെന്നും സുലൈമാൻ പറയുന്നു. കൊലപാതകം നടന്നപ്പോൾ കൊല ചെയ്ത ആളെ കോൺഗ്രസ്കാരനാക്കുന്നത് ഗൂഡ ലക്ഷ്യത്തോടെയാണെന്നും സുലൈമാൻ കൂട്ടിച്ചേർത്തു. ഇതിനു പുറമെയാണ് തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്തു കൊല ചെയ്ത് ഷാജഹാനെ എത്തിച്ചപ്പോൾ, ഷാജഹാൻ വെളിപ്പെടുത്തിയത് തന്നെ തള്ളിയിട്ടു തന്റെ നെറ്റി മുറിച്ചതിന്റെ പ്രതികാരമാണ് താൻ ബഷീറിനെ കുത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. മരണപെട്ട ബഷീറും കുത്തിയ ഷാജഹാനും തമ്മിൽ യാതൊരു രാഷ്ട്രിയ വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നു ഇതിൽ നിന്ന് വ്യക്തമാണ്.
എന്നാൽ ഉന്നത സി.പി.എം, കോൺഗ്രസ് നേതാക്കൾ തമ്മിൽ കൊലപാതകത്തെ ചൊല്ലി വാക്പോര് നടക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ