
പുനലൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് സ്കൂൾ - കോളജ് കുട്ടികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിലെ പ്രധാനികൾ പിടിയിൽ. വിളക്കുടി വില്ലേജിൽ കോട്ടവട്ടം മുറിയിൽ, മാക്കന്തൂർ പ്ലാവിള വീട്ടിൽ കുട്ടന്‍പിള്ളയുടെ മകന് രാജീവ് ( 48), ഇടമൺ, വെള്ളിമലയിൽ ഷാജി മന്‍സിലില്‍ സലിം മകന് ഷാജി (50) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും കുട്ടികള്‍ക്ക് കൊടുക്കാന്‍ കൊണ്ട് വന്ന 16 പൊതി കഞ്ചാവും കഞ്ചാവ് വിറ്റ കാശും കണ്ടെത്തി.പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പുനലൂര്‍ ഡി.വൈ.എസ്.പി സതീഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ്, എസ്.ഐ സൈജു,എ.എസ്.ഐ വിനോദ് കുമാര്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു,ശ്രീലാല്‍,ശബരീഷ്,സജു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ