''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരളത്തിൽ അൾട്രാ വയലറ്റ് രശ്‌മിയുടെ തോത് അപകടകരമായ നിലയിൽ


സൂര്യതാപനം കേരളത്തെ ഗൌരവതരമായി ബാധിച്ചു വരുമ്പോള് അതില് Ultra Violet (UV) രശ്മികള് ഉയര്ന്ന അളവിൽ പതിക്കുന്നത് ആരോഗ്യ രംഗത്തെ പുതിയ പ്രശ്നങ്ങള് സൃഷ്‌ടിക്കും. പ്രമേഹം, മറ്റു ജീവിത ജന്യ രോഗികൾ, വൃദ്ധർ, കുഞ്ഞുങ്ങൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ കൂടുതൽ പ്രശ്നങ്ങൾ വരുത്തി വെക്കും. ഭൂമിയുടെ ആവരണമായി പ്രവര്ത്തിക്കുന്ന ഓസോണ് പാളികളുടെ ശോഷണം വർദ്ധിച്ച UV പ്രകാശ രശ്മികള് എത്തുവാനും അത് ക്യാൻസർ മുതലുള്ള ത്വക്ക് രോഗങ്ങള്ക്കും കാരണമാണ്.
പൊതുവെ UV രശ്മികളുടെ ശക്തി UV index ല് സൂചിപ്പിക്കുന്നു. മൂന്ന് വരെ അളവില് അവ സുരക്ഷിതമാണ്.ചിലതരം സൂക്ഷ്മ ജീവികളെ നിര്വ്വീര്യമാക്കുവാനും സഹായിക്കും. എന്നാല് കേരളത്തില് പലയിടങ്ങളിലും അതിന്റെ തോത് ഇപ്പോള് 10 മുതല് 12 നുമുകളില് കാണിക്കുന്നു. ഇത്തരം അവസ്ഥയില് 15 മിനിട്ടില് അധിക നേരം സൂര്യ പ്രകാശം ശരീരത്തില് പതിച്ചാല് അത് തൊലിയില് പാടുകളും മുറിവുകളും ഉണ്ടാക്കും. കണ്ണുകളുടെ പ്രവർത്തനത്തെ പ്രതികൂലമാക്കും. നിര് ജലീകരണം മരണത്തിനു പോലും അവസരമൊരുക്കും. തൊലിപുറത്തെ ക്യാന്സര് വര്ദ്ധിപ്പിക്കുവാന് UV രശ്മികള്ക്ക് കഴിവുണ്ട്. മൃഗങ്ങള്ക്കും ബുദ്ധിമുട്ടുകള് ഉണ്ടാക്കാം. 
സൂക്ഷ്മ ജീവികള്ക്ക് ഉയര്ന്ന അളവില് UV പ്രകാശ രശ്മിയുടെ സാന്നിധ്യം ഉണ്ടായാല് അവയില് ജനിതക പരിണാമം ഉണ്ടാകുവാനുള്ള സാധ്യത തള്ളികളയുവാന് കഴിയില്ല.
UV രശ്മികള് തന്നെയാണ് വൈറ്റമിന് D ശരീരത്തില് ഉണ്ടാക്കുവാന് സഹായിക്കുന്നത്. ഉഷ്ണ മേഖലയിലെ ആളുകളുടെ ത്വക്ക് ആരോഗ്യകരമായിരിക്കുവാന് സൂര്യ പ്രകാശം പ്രധാന കാരണമാണ്.
സൂര്യന് വിവിധ തരത്തിൽ wave length ഉള്ള രശ്മികൾ പുറപ്പെടുവിക്കുന്നു. wave length കുറയുന്നതനുസരിച്ച് രശ്മികളുടെ ഊര്ജ്ജം വര്ദ്ധിക്കും. സാധാരണ പ്രകാശത്തിലും കുറവ് wave length കാണിക്കുന്നവയാണ് UV ഇനത്തില് പെട്ടവ ( 290 nm and 400 nm) പ്രകാശത്തിന്റെ wave length 400 മുതല് 700 വരെ വരും. UV രശ്മികളില് Wave length കള് കൂടിയ(320 nm to 400 nm) തരത്തില് പെട്ടവയെ UV-A എന്നും അതിലും കുറഞ്ഞ Wave length ഉള്ളവയെ UV–B എന്നും വിളിക്കും.ഇതില് UV-B വിഭാഗത്തില്പെട്ടവയെ (290-320) പരമാവധി തടയുവാന് ഓസോണ് പാളികള്ക്ക് കഴിവുണ്ട്. ഇവ കോശങ്ങളില് സ്ഥിതി ചെയ്യുന്ന DNA യുടെ ഘടനയെ മാറ്റി മറിക്കും.
UV Index തോത് 4 ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓസോണ് പാളികളുടെ കട്ടി, കാര്മേഘം, ഋതുക്കള്, പ്രദേശത്തിന്റെ ഉയരം. മേഘങ്ങള് ഉണ്ടെങ്കില് UV index കുറവും വേനല് കാലത്ത് index കൂടുതലും ആയിരിക്കും. ഉയരം കുടും തോറും തീവ്രത കൂടിവരും.
UV index 0 to 2 ആണെങ്കില് Sun glass കള് ഉപയോഗിക്കുക, sun screen lotion പുരട്ടല് എന്നിവ കൊണ്ട് സുരക്ഷിതരാകാം.
UV index 3 to 5 അളവിലുണ്ടെങ്കില് സൂര്യപ്രകാശം നേരിട്ട് പതിക്കാതെ ശ്രദ്ധിക്കണം. SPF 30+ ക്രീം പുരട്ടല്,ജലാശയം, മഞ്ഞു മലകള്, ഇളക്കിയിട്ട മണ്ണ് ( മൊട്ട കുന്നുകള്) എന്നിവയില് നിന്നും അകലം പാലിക്കണം.
UV index 6 മുതല് 7 വരെ എങ്കിൽ രാവിലെ 10 മുതല് 4 വരെ പുറം ജോലികള് ഒഴിവാക്കല്, കാറ്റ് കയറുന്ന വെളുത്ത ഒട്ടി പിടിക്കാത്ത വസ്ത്രങ്ങള്, തൊപ്പി,SPF 30+ ഉപയോഗിക്കല്.
UV index 8 മുതല് 10 വരെ എങ്കിൽ മുകളില് പറഞ്ഞ പ്രതിരോധ തയ്യാറ ടുപ്പുകള് ശക്തമാക്കുവാന് കൂടതല് ശ്രദ്ധിക്കുക.
UV index 11 മുകളില് ആണെങ്കില് പൊള്ളല്, കാഴ്ച നഷ്ടപെടൽ, സൂര്യാഘാതത്തിലൂടെ മരണം എന്നിവ വ്യാപകമാകും. കേരളം അത്തരം ഒരവസ്ഥയില് എത്തി കഴിഞ്ഞു.
നമ്മുടെ നിഴല് നമ്മേക്കാള് വലുതായി കണ്ടാല് (അതി രാവിലെയും വൈകുന്നേരവും) UV രശ്മിയുടെ അളവ് കുറവാണ് എന്നും നിഴല് നമ്മളേക്കാള് ചെറുതാണ് എങ്കില് ( ഉച്ചക്ക്) അധിക UV രശ്മികള് നമുക്ക് ചുറ്റും പതിക്കുന്നു എന്നും മനസ്സിലാക്കാം .
കേരളത്തില് ആഞ്ഞു വീശുന്ന ചൂടു കാറ്റും കത്തികാളുന്ന സൂര്യനും നമ്മുടെ തെറ്റായ വികസന വീക്ഷണങ്ങളുടെ ഫലം കൂടിയാണ് എന്ന് സര്ക്കാര് വേഗം തിരിച്ചറിയുക.
കടപ്പാട്:ഇ.പി അനില്‍  ഗ്രീന്‍ റിപ്പോര്‍ട്ടര്‍.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.