
- പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ആലോചനയിലെന്ന്മന്ത്രി രാജു.
കേരളാ ജേർണലിസ്റ്റ് യൂണിയന്റെ പുനലൂർ മേഖലാ സമ്മേളനവും ഐഡി കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മേഖലാ പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അധ്യക്ഷത വഹിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ആഫീസ് ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, സംസ്ഥാന സെക്രട്ടറി സനിൽ അടൂർ, സംസ്ഥാന നിർവാഹക സമിതി അംഗം പല്ലിശ്ശേരി മേഖലാ ഭാരവാഹികളായ ഷാജി ദേവരാജ്,കെ.കെ.ബാബു,മനോജ് നടേശൻ എന്നിവർ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. ലൈലാ അശോക് (ആരോഗ്യം) ,വിജയകൃഷ്ണ വിജയൻ (ബിസിനസ് ) ജേക്കബ് തോമസ് (വിദ്യാഭ്യാസം)ടൈറ്റസ് സെബാസ്റ്റ്യൻ (സഹകരണം) ചാലിയേക്കര രാജേഷ് (യുവപ്രതിഭ) എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.കോട്ടവട്ടം കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വർഗ്ഗീസ് കൊച്ചുപറമ്പിൽ,സെക്രട്ടറി എസ്. നാരായണനുണ്ണി, ജോയിന്റ് സെക്രട്ടറി അശ്വിൻ പഞ്ചാക്ഷരി, രതീഷ് അലിമുക്ക്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ