''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ റോഡ് ഷോയും കശുവണ്ടി ഫാക്ടറി സന്ദര്‍ശനവും


പുനലൂര്‍:ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഷോയും ആയൂരില്‍ കശുവണ്ടി ഫാക്ടറി സന്ദര്‍ശനവും നടത്തി. കശുവണ്ടി ഫാക്ടറി ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്  പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഔദ്യോഗിക  ലിസ്റ്റ് 11 മണിയോടുകൂടി പുറത്തു വരുന്ന സമയത്ത് കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എൻ ബാലഗോപാൽ ആയുർ നിന്നും പുനലൂരേക്ക് ഉള്ള  റോഡ് ഷോയിൽ കൂടി വോട്ടര്‍മാരെ കണ്ടു  വോട്ട് അഭ്യര്‍ഥിക്കുകയായിരുന്നു. കൊല്ലം  എൽ.ഡി.എഫ് സ്ഥാനാർത്ഥി നിരവധി ഇരുചക്ര വാഹനങ്ങളുടെയും നിരവധി എൽ.ഡി.എഫ് പ്രവർത്തകരുടെയും അകമ്പടിയോടെ ആവേശകരം ആയിട്ടുള്ള സ്വീകരണങ്ങൾ  ഏറ്റുവാങ്ങിക്കൊണ്ടാണ് പുനലൂരേക്ക് കെ.എൻ ബാലഗോപാൽ എത്തിയത്.
തങ്ങൾ ജനങ്ങൾക്കൊപ്പം ആണെന്നും ജനങ്ങൾ നൽകുന്ന ആത്മവിശ്വാസം എല്ലാം എല്‍.ഡി.എഫ് സ്ഥാനാർത്ഥികളും തിരഞ്ഞെടുക്കുമെന്നുള്ള വിശ്വാസത്തോട് കൂടിയാണ് എല്‍.ഡി.എഫ് മുന്നോട്ടു പോകുന്നതെന്നും കേരളത്തിലെ വികസനത്തിനും,മത നിരപേക്ഷതക്കും, അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഒരു മുന്നണി ഇടതുപക്ഷമാണ് അതുകൊണ്ട് ഞാൻ അടക്കമുള്ള എല്‍.ഡി.എഫ് സ്ഥാനാർത്ഥികളെ   കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് കെ.എൻ ബാലഗോപാൽ ഔദ്യോഗികമായി പ്രഖ്യാപനം വന്നതിനു ശേഷം പ്രതികരിച്ചത്.അയൂരില്‍  നിന്നും പുനലൂരേക്കുള്ള യാത്രയില്‍ ആവേശഭരിതരായ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.അഞ്ചലില്‍ പി.എസ് സുപാലിന്റെ നേതൃത്വത്തില്‍ സ്വീകണം നല്‍കി.  അടുക്കലമൂല ജംഗ്ഷനില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാലിന്റെ നേതൃത്വത്തിലും, തൊളിക്കോട് ജംഗ്ഷനില്‍ നഗരസഭാ ചെയര്‍മാന്‍ കെ രാജശേഖരന്റെ നേതൃത്വത്തിലും സ്വീകണം നല്‍കി.  
സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം പി.എസ്. സുപാല്‍, നഗരസഭാ ചെയര്‍മാന്‍ കെ രാജശേഖരന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാല്‍,കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍. സജിലാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, മറ്റ് നേതാക്കളായ കെ.സി. ജോസ്, ഡി. വിശ്വസേനന്‍, എം.എ. രാജഗോപാല്‍, കെ.എന്‍. വാസവന്‍, കെ. ബാബു പണിക്കര്‍, ജി.എസ്. അജയകുമാര്‍ , എസ്. രാജേന്ദ്രന്‍ പിള്ള, എം.എ. റാഫി, ജ്യോതി വിശ്വനാഥ് , രാധാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.