ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം എഗ്മൂർ തീവണ്ടി പ്രതിദിന റെഗുലർ തീവണ്ടിയായിസർവ്വീസ് നടത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി


പുനലൂര്‍:കൊല്ലം എഗ്മൂർ തീവണ്ടി പ്രതിദിന റെഗുലർ തീവണ്ടിയായി സർവ്വീസ് നടത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.പുനലൂരില്‍  വൈ.എം.സി.എ ഹാളില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ആര്‍.എസ്.പി പുനലൂര്‍ മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ മെയിലിനു സമാനമായിയാണ് തീവണ്ടി ഒാടുന്നത്.മാർച്ച് നാലിന് പ്രതിദിന തീവണ്ടി എഗ്മൂറിൽ നിന്നും ആരംഭിക്കും. താംബരത്ത് നിന്ന് കൊല്ലം വരെ സ്പെഷ്യൽ ട്രെയിനായിട്ടാണ് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. തീവണ്ടി സർവ്വീസ് എഗ്മൂർ വരെ നീട്ടണമെന്നും പ്രതിദിന റഗുലർ ട്രെയിനാക്കണമെന്നുമുള്ള ആവശ്യം എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലും ദക്ഷിണ റെയിൽവേ ആസ്ഥാനത്തും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. എം.പി യുടെ ആവശ്യത്തെ തുടർന്ന് ട്രെയിൻ എഗ്മൂർ വരെ നീട്ടി റഗുലർ ട്രെയിനായി ഉത്തരവായിരുന്നു. എന്നാൽ ആഴ്ചയിൽ രണ്ടു ദിവസം ഒാടിക്കൊണ്ടിരുന്ന ട്രെയിൻ എല്ലാ ദിവസവും റഗുലർ ട്രെയിനായി ഒാടിക്കാനാണ് ദക്ഷിണ റെയിൽവേയുടെ പുതിയ
ഉത്തരവ്. ഇൗ ഉത്തരവിലൂടെ കൊല്ലത്ത് നിന്ന് എല്ലാ ദിവസവും പുനലൂർ ചെങ്കോട്ട വഴി എഗ്മൂറിലേക്ക് തീവണ്ടി ഒാടിക്കും.പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കൊല്ലത്ത്
നിന്നും എല്ലാ ദിവസവും രണ്ട് ട്രെയിനുകൾ എഗ്മൂറിലേക്ക് സർവ്വീസ് നടത്തും. ഒന്ന് തിരുവനന്തപുരം വഴിയുള്ള അനന്തപുരി എക്സ്പ്രസ്സും അടുത്തത് ചെങ്കോട്ട വഴിയുള്ള പഴയ ചെൈന്ന മെയിലിനു സമാനമായ പുതിയ തീവണ്ടി.ആഴ്ചയിൽ ഒരു ദിവസം കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കൊല്ലം-വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ എറണാകുളം വരെ ദീർഘിപ്പിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ സമയം പുനക്രമീകരിക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കുമെന്നും റയിൽവേ അധികൃതർ ഉറപ്പു നൽകിയതായും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.16101/16102 എന്നീ നമ്പറുകളിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുന്നത്. മാർച്ച് 4 ന് ഉദ്ഘാടന ഒാട്ടം ആരംഭിക്കുന്ന ട്രെയിൻ വൈകുന്നേരം 3.15 ന് ചെന്നൈ എഗ്മൂരിൽ നിന്ന് യാത്ര തിരിക്കും. പിറ്റേ ദിവസം രാവിലെ 6.45 ന് കൊല്ലത്ത് എത്തിചേരും. മാർച്ച് അഞ്ചാം തീയതി മുതൽ കൊല്ലത്ത് നിന്നും ചെൈന്ന എഗ്മുറിലേയ്ക്കും, ചെന്നൈ എഗ്മൂറിൽ നിന്നും കൊല്ലേത്തയ്ക്കും റഗുലർ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5 ന് ചെന്നൈ എഗ്മൂരിൽ നിന്നും യാത്ര പുറപ്പെടുന്ന തീവണ്ടി പിറ്റേ ദിവസം രാവിലെ 8.45 ന് കൊല്ലത്ത് എത്തിചേരും. രാവിലെ 11.45 ന് കൊല്ലത്ത് നിന്നും യാത്ര പുറപ്പെടുന്ന തീവണ്ടി പിറ്റേ ദിവസം 3.30 ന് ചെൈന്ന എഗ്മൂരിൽ എത്തിചേരുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.