ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രൻ ഫോട്ടോഷോപ്പ് എം.പി യാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ


അഞ്ചല്‍: കൊല്ലം എം.പി  എന്‍.കെ പ്രേമചന്ദ്രൻ ഫോട്ടോഷോപ്പ് എം.പി യാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഞ്ചലിൽ  പരിവർത്തൻ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുയായിരുന്നു കെ സുരേന്ദ്രൻ.
മോദി സർക്കാർ കേരളത്തിനു വേണ്ടി ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കി പോസ്റ്ററടിച്ച് പരസ്യം ചെയ്ത് പ്രേമചന്ദ്രൻ ജനങ്ങളെ പറ്റിക്കുകയാണെന്നും ഇത്തരം ഫോട്ടോഷോപ്പ് എം.പി മാരെയല്ല നമുക്ക് വേണ്ടതെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു. മണ്ഡലാതിർത്തിയായ ആയൂരിൽ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പ്രവർത്തകർ സ്വീകരണ സ്ഥലമായ അഞ്ചൽ പൊതുസമ്മേളന വേദിയിലേക്കാനയിച്ചത്. തുടർന്ന് പാർട്ടിയുടെ ജില്ലാ - മണ്ഡലം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വാർഡ് തലം വരെയുള്ള പ്രവർത്തകർ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഉമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മധു പരിമല, ട്രഷറർ എം.എസ്.ശ്യാംകുമാർ, ജെ ആർ. പത്മകുമാർ, ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, ആർ.രാധാമണി, രാജീ പ്രസാദ് ,മാമ്പഴത്തറ സലീം മുതലായവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബി.പ്രകാശ് കുമാർ സ്വാഗതവും പി.ബാനർജി നന്ദിയും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.