
പുനലൂര്‍:പുനലൂര്‍ നെല്ലിപ്പള്ളി പോളിടെക്നിക്കിന് സമീപം പുഷ്പവിലാസത്തില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുവാനുള്ള ശ്രമം മുനിസിപ്പല്‍ ചെയര്മാന് കെ.രാജശേഖരന്റെയും, കെ.പി.സി.സി വൈസ്പ്രസിഡന്റ് ഭാരതിപുരം ശശിയുടെയും, കല്ലാര്‍ വാര്‍ഡ് കൌണ്‍സിലര്‍ വി.ഓമനക്കുട്ടന്റെയും നേതൃത്വത്തില്‍ തടഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ ഇങ്ങനെ ഒരു നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ല. ജനവാസ മേഖലയില്‍ ജനങ്ങള്‍ക്ക് ആവശ്യം ഇല്ല എന്ന് അവര്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ആണ് ടവര്‍ നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കുന്നത് എന്ന് നഗരസഭാ ചെയര്മാന് പറഞ്ഞു.
മൊബൈല്‍ ടവര്‍ മുഖാന്തരം അനേകം അസുഖങ്ങള്‍ ഉണ്ടാകുന്നു ക്യാന്‍സര്‍ വരെ ഇതിന്റെ റെഡിയെഷന്‍ മുഖാന്തരം ഉണ്ടാക്കും എന്ന് ഗവേഷകര്‍ പറയുന്ന സാഹചര്യത്തില്‍ അവസാനിപ്പിക്കണം മൊബൈല്‍ കമ്പനിയുടെ ഈ നീക്കം അവസാനിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് എന്ന് ഭാരതിപുരം ശശി പറഞ്ഞു.
ഇന്നലെ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കുവാന്‍ ഉള്ള ശ്രമം പ്രദേശവാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ