
പുനലൂര്‍:യാത്രക്കാരുമായി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് അപകടകരമാം വിധം ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ രാവിലെ എട്ട് മണിക്ക് പുനലൂർ നഗരത്തിലൂടെ ബസ് ഓടിക്കുമ്പോഴായിരുന്നു പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബി.ശ്രീജിത്ത് വാഹനം പിടികൂടിയത്.പുനലൂർ- ഒരുനട റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സാണിത്. ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്തതായും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും പാലിക്കാത്ത ബസുകൾക്കെതിരെ വരും ദിവസങ്ങളിൽ നടപടി ശക്തമാക്കുമെന്ന് പുനലൂർ ജോയിന്റ് ആർ.ടി. ഒ എസ്.ബിജു അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ