
നവവധൂവരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തി അറയ്ക്കല്‍ ദേവീക്ഷേത്രം.നവ വധൂവരന്മാര് വിവാഹശേഷം രണ്ടുദിവസത്തേയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് അറയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉപദേശക സമിതി.പ്രധിഷേധവുമായി ഭക്തരും, ഹിന്ദു സംഘടനകളും, ക്ഷേത്ര ഭാരവാഹികളും. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രസിദ്ധ ദേവീക്ഷേത്രമാണ് അറയ്ക്കല്‍ ദേവീക്ഷേത്രം.ഇവിടുത്തെ മലക്കുട ഉത്സവത്തിന്ററെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിലാണ് നവ വധൂവരന്മാര് രണ്ടു ദിവസത്തേയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന വിചിത്രാചാരം പ്രതിപാദിക്കുന്നത്. വിവാഹ ദിവസം പോലും ക്ഷേത്രത്തില്‍ വധൂ വരന്മാര് ഒന്നിച്ചു പ്രവേശിക്കുകയും ക്ഷേത്രത്തില്‍ വച്ച് വിവാഹ ചടങ്ങ് നടത്തുകയും ചെയ്യുമ്പോള്‍ യുവതീ യുവാക്കളേയും അഭ്യസ്ത വിദ്യരേയും ക്ഷേത്രത്തില്‍ നിന്നകറ്റാനുള്ള കമ്മ്യൂണിസ്റ്റ് കുതന്ത്രമാണിതെന്നു വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു.
ക്ഷേത്ര ശുദ്ധിയും,ഭക്തിയുമുള്ളവര്‍,പുല വാലായ്മ, തുടങ്ങിയ നിഷിദ്ധ കാലങ്ങളിലൊഴികെ എപ്പോഴും ക്ഷേത്ര ദര്‍ശനം ആകാമെന്നിരിക്കെ വധൂവരന്മാരെ ക്ഷേത്രത്തില്‍ നിന്നകറ്റുന്നത് ക്ഷേത്ര വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലെന്നും വിശ്വാസികൾ പറയുന്നു.
ഉപദേശക സമിതിയിലെ ചില സി.പി.എം നേതാക്കളുടെ മാത്രം അറിവോടെയാണ് ഈ ആചാരം അടിച്ചേല്‍പ്പിക്കുന്നത് എന്നും അതിനെതിരെ ക്ഷേത്ര പടിക്കൽ വിശ്വാസികളെ സംഘടിപ്പിച്ചു പ്രധിഷേധിക്കുമെന്നും വിശ്വഹിന്ദു പരിഷത്തു നേതാവ് സജീഷ് പറഞ്ഞു. വിവിധ കരക്കമ്മറ്റികളിലും, ഉത്സവക്കമ്മറ്റി ഭാരവാഹികളും, എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഉൽസവകമ്മിറ്റി കൺവീനർ എതിർപ്പ് തുറന്നു പറയുകയും തനിക്കു ഈ കാര്യത്തിൽ യാതൊരു പങ്കില്ലെന്നും വിശ്വാസങ്ങൾ തകർക്കുന്നതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താന്ത്രിക വിധിപ്രകാരമാണ് നവ വധുവരന്മാർ വിവാഹം കഴിഞ്ഞുള്ള തൊട്ടടുത്ത രണ്ടു ദിവസം ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നതു ഉത്സവ നോട്ടീസിൽ ഉൾപ്പെടുത്തിയത് എന്നാണ് ഉപദേശക സമിതിയുടെ വിശദീകരണം. എന്നാൽ ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് ഇങ്ങനെ ഒരു താന്ത്രിക വിധി താൻ പറഞ്ഞിട്ടില്ലായെന്നു വ്യക്തമാക്കി.
ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ