
അഞ്ചലിൽ ഓൺലൈൻ വാറ്റു സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നടുറോഡിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി പോലീസിന്റെ പിടിയിൽ.ആക്രമണത്തിൽ ഗുരുതര പരിക്കുകളേറ്റ എക്സ് സൈസ് ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജിൽ മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ കേസിലാണ് രണ്ടാം പ്രതി അറസ്റിലായതു.
കാട്ടാകട പ്രണവത്തിൽ 31 വയസ്സുള്ള സതീശനാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അബ്കാരി കേസുമായി ബന്ധപ്പെട്ടാണ് സതീശനെ കാട്ടാക്കട പോലീസ് പിടികൂടിയത്.
അഞ്ചൽ പോലീസ് കോടതിയിൽ നിന്നു സതീശനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
വാറ്റു സംഘത്തിന്റെ ആക്രമണത്തിൽ എക്സ് സൈസ് സ്പെഷ്യൽ സ്ക്വാഡ് വിഭാഗത്തിലെ പ്രിവന്റിവ് ഓഫീസറായ റെജിയെ വലതു കണ്ണിനു ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എക്സൈസ് ഉദ്യോഗസ്ഥനായ അനീഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഓൺലൈനിൽ കൂടി വാറ്റുചാരായം ബുക്ക് ചെയ്തു വിൽപ്പന നടത്തുന്നുവെന്ന് വിവരത്തിന് അടിസ്ഥാനത്തിൽ ഷാഡോ എക്സൈസ് സംഘം ബൈക്കിൽ ചാരായം കൈമാറ്റം ചെയ്യാൻ എത്തിയവരെ പിന്തുടർന്ന് അഞ്ചൽ വടമൺ വെച്ച് പിടികൂടുകയായിരുന്നു.എന്നാൽ വാറ്റുസംഘം എക്സ് സൈസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചു രക്ഷപെട്ടു. നാട്ടുകാർ സംഘത്തെ ഓടിച്ചെങ്കിലും പിടികൂടാനായില്ല. നിരവധി ക്രിമിനൽ കേസുകളിലും മോഷണക്കേസുകളിലും, അബ്കാരി കേസുകളിലും പിടികിട്ടാപ്പുള്ളികളായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കാട്ടാക്കട സ്വദേശികളായ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സതീശനും, സുഗതനുമാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.ഇതിൽ സുഗതൻ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.
ഫോണിൽ കൂടിയും, ഓൺലൈനിൽ കൂടിയും വാറ്റുചാരായം ബുക്ക് ചെയ്ത് യഥാസ്ഥാനത്ത് എത്തിച്ചു കൊടുക്കുന്ന കണ്ണികളിലെ പ്രധാനികളാണ് സഹോദരങ്ങളായ സതീശനും,സുഗതനും.
ആര്യനാട്, കാട്ടാക്കട എക്സൈസ് റേഞ്ചുകളിലെ ഉദ്യോഗസ്ഥരെ സമാനമായ രീതിയിൽ വടിവാൾ കൊണ്ട് വെട്ടുകയും മുറിവേൽപ്പിക്കുകയും ചെയ്ത കേസുകളിൽ പ്രതികളാണ് ഇവർ.പിടികിട്ടാപ്പുള്ളികളായ സതീശനും, സുഗതനും കൃത്യം നിർവഹിച്ചതിന് ശേഷം വനത്തിനുള്ളിലേക്ക് ഒളിവിൽ പോവുകയാണ് ഇവരുടെ ശൈലിയെന്ന് എക്സൈസ് സംഘം പറയുന്നു.കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്തു കൊണ്ടു പോയി അഞ്ചൽ എസ്.ഐ അശോകന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ