
ഒറ്റക്കൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (2017-2019) ആദ്യ ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് മാർച്ച് 5 ചൊവ്വാഴ്ച നടന്നു.പരേഡ് ഉദ്ഘാടനം തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ. ലൈലജ നിര്‍വഹിച്ചു.ഒറ്റക്കൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ആർ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം കെ.ആർ ഷീജ നടത്തി. പരേഡ് കമാൻഡർ അഖിൽ രാജ് നയിച്ച പരേഡില്‍ തെന്മല എസ്.ഐ വി. എസ് പ്രവീൺ സല്യൂട്ട് സ്വീകരിച്ചു.തെന്മല ഗ്രാമപഞ്ചായത്ത് വെൽഫേർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
തെന്മല ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മുംതാസ് ഷാജഹാൻ, പി.ടി.എ പ്രസിഡന്റ് .ദിലീപ് കുമാർ,തെന്മല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥ പിള്ള.. എസ്.പി.സി പരിശീലകർ സിദ്ധിഖ് എ, ഭഗവതി എം, സി.പി.ഒ ബി. സുരേഷ്,എ.സി.പി.ഒ റാണി ചന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ