ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തനാപുരത്ത് പിഞ്ചു ബാലികയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു ഒരാൾ പൊലീസ് പിടിയിൽ


പത്തനാപുരത്ത് പിഞ്ചു ബാലികയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു. ഒരാൾ പൊലീസ് പിടിയിൽ.കടയ്ക്കാമൺ അംബേഡക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബിയിൽ സോമന്റെ മകൻ  അരുൺകുമാറാണ്  (21) പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് റിമാന്റ് ചെയ്തത്.  വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു. കുട്ടിയുടെ അച്ഛന്‍ കൊലപാതക കേസിൽ ജയിലിലാണ്.
പെൺകുട്ടിയെ  നിരവധി തവണ  ശാരീരികമായി പീഡിപ്പിച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. തുടര്‍ന്ന് അധ്യാപകർ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.വനിതാ പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങൾ നടത്തി വന്നതെന്നും അന്വഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു.പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വഷണം നടക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.