ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പെരിങ്ങള്ളൂർ മാക്കുളം സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ഒഴുകു പാറയ്ക്കലുള്ള കുരുശടി സാമൂഹ്യവിരുദ്ധൻ അടിച്ചു തകർത്തു


അഞ്ചൽ: പെരിങ്ങള്ളൂർ മാക്കുളം സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ഒഴുകു പാറയ്ക്കലുള്ള കുരുശടി സാമൂഹ്യവിരുദ്ധൻ അടിച്ചു തകർത്തു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം.  ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതോടെ ആണ് ഒരാൾ കുരിശടിയ്ക്ക് അകത്ത് കയറി ഇരുമ്പ് വഞ്ചി പെട്ടി അടിച്ചു പൊളിക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ഒഴികുപാറയ്ക്കൽ സ്വദേശിയായ അജയകുമാറിനെ പിടികൂടി. കുരിശടിയുടെ നാലുവശത്തെ ചില്ലുകളും കല്ലുവിളക്കും അടിച്ചു തകർത്തു. പ്രദേശവാസിയായ അജയകുമാറിനെ നാട്ടുകാർ ചടയമംഗലം പോലീസിനെ ഏൽപിച്ചു.അജയകുമാറിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോലീസ് പ്രവേശിപ്പിച്ചു. കഴിഞ്ഞവർഷവും കുരിശടി  ആക്രമിക്കപ്പെട്ടിരുന്നു  അന്ന്  അക്രമിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു .പിടിയിലായ അജയകുമാർ മാനസികവിഭ്രാന്തി  കാട്ടുന്നതായി ചടയമംഗലം പൊലീസ് പറഞ്ഞു.
അജയകുമാർ സ്ഥിരം പ്രശ്നക്കാരനാണെന്നും  ഇയാൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ഇടപെടാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.