
പുനലൂര്‍:മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഓടിച്ച ഡ്രൈവറെ പുനലൂര്‍ വെഹിക്കിള്‍ എം.വി.എ ശ്രീജിത്ത് ചേസ് ചെയ്തു പിടികൂടി .മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന ബസ് ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പിലെ എം.വി.എ ശ്രീജിത്ത് ശ്രദ്ധിക്കുകയും തുടര്‍ന്നാണ് ബസ് ചേസ് ചെയ്തു തടഞ്ഞത്.ഇന്ന് ഉച്ചക്ക് (18-03-19) ഏകദേശം 12:45 ന് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ നെല്ലിപ്പള്ളി ആര്.ടി.ഓ ഓഫീസിന് സമീപത്തു വെച്ചാണ് സംഭവം.
തിരുവന്തപുരത്ത് നിന്നും വൈറ്റിലക്ക് പോയ പാല ഡിപ്പോയിലെ ATA 77 ( KL.15A 1942 ) നമ്പരിലുള്ള കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡ്രൈവറെ ആണ് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പിലെ എം.വി.എ ശ്രീജിത്ത് പിടികൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ