ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ള പൈപ്പ്‌ പൊട്ടി ശുദ്ധജലം പാഴാകുന്നു


പുനലൂര്‍:അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ള പൈപ്പ്‌ പൊട്ടി ശുദ്ധജലം പാഴാകുന്നു.തൊളിക്കോട് അഷ്ടമംഗലം റോഡില്‍ മണിയാര്‍ ഭാഗത്ത് അഞ്ചിടത്ത്‌ പൈപ്പ് പൊട്ടി കുടിവെള്ളം നിരന്തരം പാഴാകുന്നത്.
 ആറു മാസം മുമ്പ്‌ നിര്‍മ്മിച്ച തൊളിക്കോട് അഷ്ടമംഗലം റോഡില്‍ മണിയാര്‍ ഭാഗത്ത് അഞ്ചിടത്ത്‌ പൈപ്പ് പൊട്ടി കുടിവെള്ളം നിരന്തരം പാഴാകുന്നത്. പ്രദേശവാസികള്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.എന്നാല്‍ രണ്ടു ദിവസം ആരും വന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
നിരന്തരമായ ഫോണ്‍ വിളിയില്‍ മടുത്തായിരിക്കാം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പൈപ്പ്‌ പൊട്ടിയതിന്റെ ചോര്‍ച്ച മാറ്റാന്‍ ആളെത്തി.അപ്പോഴേക്കും ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം ആര്‍ക്കും ഉപയോഗമില്ലാതെ നഷ്ടപ്പെട്ടു.തുടര്‍ന്ന് ചോര്‍ച്ച പരിഹരിച്ചതായി സ്വയം വിലയിരുത്തി പണിക്കാര്‍ സ്ഥലം വിട്ടു.
എന്നാല്‍ ചോര്‍ച്ച പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല കുടിവെള്ളം പുതിയതായി ടാര്‍ ചെയ്ത റോഡുവഴി സമീപ താമസക്കാരന്റെ വീടിന്റെ മുറ്റത്ത് കൂടി ഒഴുകി വീടിന്റെ മുറ്റം മുഴുവന്‍ വെള്ളം തളം കെട്ടി നില്ക്കാന്‍ തുടങ്ങി.
അഷ്ടമംഗലം ഭാഗത്ത് ഉയര്‍ന്ന പ്രദേശത്ത്‌ താമസിക്കുന്നവര്‍ക്ക് പൈപ്പ്‌ ചോര്‍ച്ച മൂലം കുടിവെള്ളം കിട്ടാതെയായി.അഷ്ടമംഗലം ഭാഗത്തുള്ളവര്‍ക്ക് കുടിവെള്ളത്തിന് പകരം കാറ്റ് ആണ് ലഭിക്കുന്നത് എന്നാല്‍ ബില്ലിന് കുറവില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പുനലൂരിലെ കുടിവെള്ളപദ്ധതി ജപ്പാന്‍ കുടിവെള്ള പദ്ധതിയിലേക്ക് മാറുന്നു എന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചു പുനലൂര്‍ നിവാസികള്‍ എന്നാല്‍ അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ഏകദേശം അന്‍പതും അറുപതും വര്‍ഷങ്ങള്‍ പിന്നിട്ട കാലപ്പഴക്കത്തില്‍ ദുര്‍ബലമായ പഴയ പൈപ്പിലേക്ക് പ്രഷര്‍ കൂടിയ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുമായി ബന്ധിപ്പിച്ചു തുടര്‍ന്ന് നിരന്തരമായി പൈപ്പ്‌ പൊട്ടുന്നത് പതിവായി.
ജലവിഭവ  വകുപ്പ് എവിടെ ആയാലും റോഡ്‌ ടാര്‍ ചെയ്തു കഴിഞ്ഞു മാത്രമാണ് അവരുടെ പണികള്‍ തുടങ്ങാറു പതിവ്‌ ഇവിടെയും അത് തന്നെ സംഭവിച്ചു.ഗുണനിലവാരമുള്ള റോഡ്‌ വെട്ടിക്കുഴിച്ചു കുളമാക്കി റോഡിന്റെ പണികള്‍ തുടങ്ങുന്നതിനു മുമ്പ്‌ വിവിധ വകുപ്പുകള്‍ ഒരുമിച്ചു തീരുമാനിച്ചു കാര്യങ്ങള്‍ ചെയ്യാത്തതിന്റെ തിക്തഫലം അനുഭവിക്കുന്നത് പൊതുജനങ്ങള്‍ ആണ്. കൂടാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പണം ധൂര്‍ത്തടിക്കാന്‍ ഉള്ള അവസരം ആണ് ഇത്തരത്തിലുള്ള പണികള്‍ കാലങ്ങളായി ഒരു ശാപം പോലെ പൊതുജനം അനുഭവിക്കുന്നു.
ന്യുസ്  ബ്യുറോ പുനലൂര്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.