''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം പിറവന്തൂര്‍ ചീവോട് സ്വകാര്യ വസ്തുവില്‍ നടക്കുന്ന പാറ ഖനനത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത്.


പത്തനാപുരം: പിറവന്തൂര്‍ ചീവോട് സ്വകാര്യ വസ്തുവില്‍ നടക്കുന്ന പാറ ഖനനത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത്.ജനവാസ മേഖലയില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും വീടുകള്‍ക്ക്‌ വിള്ളലുകള്‍ വീഴുന്നു എന്നാരോപിച്ചാണ് ഏഴു കുടുംബങ്ങളും കൂടാതെ സമീപത്തുള്ള പട്ടികജാതി സഹകരണ സംഘം പ്രതിനിധികളും പരാതിയുമായി രംഗത്ത് എത്തിയത്.കാര്‍ത്തിക ഭവനില്‍ വിജയമ്മ കോമളന്റെയും, സച്ചു ഭവനില്‍ സീന വിജയരാജന്റെയും വീടുകള്‍ക്കാണ്‌ സ്പോടകവസ്തുക്കളുടെ ഉപയോഗത്തില്‍ വിള്ളല്‍ വീണത്‌ എന്നാണ് ആരോപണം.
പിറവന്തൂര്‍ വില്ലേജ്‌,പത്തനാപുരം താലൂക്ക്,ആര്‍.ഡി.ഓ,കൊല്ലം ജില്ലാ കളക്റ്റര്‍ തുടങ്ങിയവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാര്‍ പറയുന്നു.ഖനനം നടക്കുന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളില്‍ ഉള്ള വീടുകള്‍ക്ക് ഖനനത്തിന് ഉപയോഗിച്ച സ്പോടകവസ്തുക്കളുടെ ഉപയോഗത്തില്‍ ഉണ്ടായ പ്രകമ്പനം മൂലം വിള്ളല്‍ വീണതായും പാറ ചീളുകള്‍ വീട്ടിലേക്ക് തെറിച്ചു വീണതായി വിജയമ്മ കോമളന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് പാറ പൊട്ടിക്കലിൽ വീടിന്റെ ചുവരുകൾ വിള്ളൽ വന്നവരുൾപ്പടെ ഉള്ള കുടുംബങ്ങൾ ആർ ഡി ഒ ക്കും, ജില്ലാ കളക്ടർക്കും ഫെബ്രുവരി 20 നു പരാതി നൽകിയിരുന്നതാണ്. സമീപവാസികളായ വിജയമ്മ കോമളൻ,എൻ സുന്ദരൻ,ലീനി അശോകൻ, അജി നടരാജൻ,വി സി പൊടിയൻ, സീന വിജയൻ,പൊന്നമ്മ ശ്യാമള തുടങ്ങിയവരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നത്.ആർ ഡി ഒ യുടെ നിർദേശപ്രകാരം താലൂക്ക് റവന്യു ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചെങ്കിലും,ഉരുളൻ പാറ പൊട്ടിക്കാനുള്ള തെറ്റായ പെർമിറ്റിന്റെ പേരിൽ നടക്കുന്ന പാറപൊട്ടിക്കൽ തടയാൻ തയ്യാറായില്ല.ജിയോളജി വകുപ്പിന്റെ അനാസ്ഥയും കൃത്യമായ സ്ഥല പരിശോധന നടത്താതെ മറ്റെന്തോ കാരണത്താൽ കൊടുത്ത പെർമിറ്റിന്റെ പേരിൽ സമീപ വാസികളാണ് കഷ്ടത്തിലായത്.വീടുകളുടെ ചുവരുകൾ വിണ്ടു കീറിയവർ പോലും പണത്തിന്റെയും, രാഷ്‌ട്രീയത്തിന്റെയും സ്വാധീനത്തിൽ നടക്കുന്ന അനധികൃത ഖനനം മുന്നിൽ നടക്കുമ്പോൾ പകച്ചു നിൽക്കുകയാണ്.  
ഈ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല എന്നാണ് നാട്ടുകാരുടെ പരാതി. കെമിക്കല്‍ ഉപയോഗിച്ച് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയില്‍ പാറ ഖനനത്തിനു ആണ് ജിയോളജി വകുപ്പ് അനുമതി കൊടുത്തത് എന്ന് പറയപ്പെടുന്നു.പാറ ഖനനത്തിന് വില്ലേജ് താലൂക്ക് റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും, നാട്ടുകാരുടെ പരാതികൾക്ക് പുല്ലുവിലയാണ് കൽപിക്കുന്നതെന്ന, ആക്ഷേപവുമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.