ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ ടോറസ് പോലുള്ള വലിയ വാഹനങ്ങള്‍ റോഡിനു കുറുകെ ഇട്ടു ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവാകുന്നു


പുനലൂര്‍:പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ വളരെ തിരക്ക്‌ ഉള്ള സമയത്ത് പോലും ടോറസ് പോലുള്ള വലിയ വാഹനങ്ങള്‍ റോഡിനു കുറുകെ ഇട്ടു ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവാകുന്നു.പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ ഉള്ള അരി മൊത്ത വ്യാപാര സ്ഥാപനമാണ് സ്ഥിരമായി പുനലൂരില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത് .തൊട്ടു എതിര്‍വശം ഗവ സ്കൂളും സ്ഥിതി ചെയ്യുന്നു. സ്കൂള്‍ വിടുന്ന സമയത്തും അല്ലാതെയും നിത്യേന ഇത് ആവര്‍ത്തിച്ചു പൊതു ജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും, വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുക പതിവാണ്. സ്കൂള്‍ സമയത്ത് പോലും കയറ്റിറക്ക് മൂലം ഗതാഗത തടസം ഉണ്ടാക്കുന്ന നിലയില്‍ ബ്ലോക്ക്‌ ആക്കി സാധനങ്ങള്‍ ഇറക്കുക പതിവാണ്.പുനലൂര്‍ പോലീസ്‌ പല പ്രാവശ്യം മുന്നറിയിപ്പ്‌ നല്‍കി എങ്കിലും പോലീസിന്റെ വാക്കിനും പുല്ലുവില കല്പിച്ചാണ് സ്വകാര്യ മൊത്ത വ്യാപാര സ്ഥാപന ഉടമയുടെ ഈ ധാര്‍ഷ്ട്യം. വലിയ ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍ പണിത്‌ നഗരസഭയുടെ ലൈസന്‍സ് ലഭിക്കുന്നത് വരെ കെട്ടിടത്തിന്റെ അടിയില്‍ ഉള്ള നില പിന്നീട് കെട്ടി അടച്ചു വാടകക്ക് കൊടുക്കും അല്ലെങ്കില്‍ ഗോഡൌണ്‍ ആയി മാറ്റുകയാണ് മിക്ക ഷോപ്പിംഗ്‌ കോംപ്ലക്സ്‌ ഉടമകളും ചെയ്യുന്നത്.ഇവിടെയും അത് തന്നെ ആണ് സംഭവിച്ചിരിക്കുന്നത്.അടിയില്‍ ഉള്ള നില അരിയുടെ ഗോഡൌണ്‍ ആക്കി മാറ്റി സ്ഥാപനത്തില്‍ വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക്‌ ചെയ്യേണ്ടി വരുന്നു.അങ്ങനെ പൊതുജനത്തിനു സ്വതന്ത്രമായി നടക്കേണ്ട പാത വാഹന പാര്‍ക്കിങ്ങിനു ഉപയോഗിക്കുന്നു.ഒരു വിഭാഗം ആളുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനം ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.പൊതുജനത്തിനു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്ഥലമാണ് പി.എന്‍.എസ് മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ ഒരു വിഭാഗം ആളുകള്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി തോന്നിയത് പോലെ സര്‍ക്കാര്‍ സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നു.അതിനിടയിലാണ് ഇത്തരം ഗതാഗത തടസം സൃഷ്ടിക്കുന്നത്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.