
പ്രൈവറ്റ് ബസ് തടഞ്ഞ് നിർത്തി ബസ് കണ്ടക്ടറെ ഗുണ്ടാസംഘം മർദ്ദിച്ചു. പോലീസ് കേസെടുക്കുന്നില്ല എന്ന് പരാതി.
അഞ്ചൽ കടക്കൽ റൂട്ടിൽ ഓടുന്ന ഫാത്തിമ ബസിലെ കണ്ടക്ടർ ബിജുവാണ് പുത്തയം ജഗ്ഷനിൽ വച്ച് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്.
അഞ്ചൽപുത്തയം റൂട്ടിൽ സമാന്തര സർവ്വീസ് നടത്തുന്നതിനെ ബിജു ചോദ്യം ചെയ്തതിൽ ക്ഷുഭിതരായാണ് സമാന്തര സർവ്വീസ് നടത്തുന്നവർ ഒത്തുചേർന്ന് ബിജുവിനെബസ് തടഞ്ഞുനിർത്തി യാത്രക്കാരുടെ മുന്നിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ ബിജു അന്ന് തന്നെ അഞ്ചൻ സി.ഐ ക്ക് പരാതി നൽകി എങ്കിലും അന്വേഷണമുണ്ടായില്ല.പ്രതികളെ വിളിച്ചു വരുത്താതെ പരാതിക്കാരനെ ജോലിക്ക് പോകാൻ സമ്മതിക്കാതെ എല്ലാ ദിവസവും സ്റ്റേഷനിൽ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുയാണ് പോലീസ് ചെയ്തത് എന്നും, കരുകോണിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മർദിച്ചതെന്നും ബിജുപറയുന്നു.
ബസ് കണ്ടക്ടറെ ബസ് തടഞ്ഞു നിർത്തി ആക്രമിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്ത പോലീസ് അനാസ്ഥക്കെതിരെ ബസ് പണിമുടക്കടക്കമുള്ള സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബസ് ഓണേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് നസീർ പറഞ്ഞു.
ന്യൂസ് ബ്യുറോ അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ