ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഒരു നാടിനെ കണ്ണീരിലാഴ്ത്തി ജനവാസ മേഖലയില്‍ അനധികൃത ക്രഷര്‍ യുണിറ്റ്


പുനലൂര്‍:ഒരു നാടിനെ കണ്ണീരിലാഴ്ത്തി ജനവാസ മേഖലയില്‍ അനധികൃത ക്രഷര്‍ യുണിറ്റ്.പുനലൂര്‍ പവര്‍ഹൗസ് വാര്‍ഡില്‍ വെട്ടിപ്പുഴ സൗത്തിലെ നിവാസികള്‍ക്കാണ് ഈ ദുര്യോഗം.ക്രഷര്‍ തുടങ്ങാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വാഹന സൗകര്യം ഇല്ലാത്ത വീടുകള്‍ക്ക് റോഡിനും കൂടാതെ ഒരു കളിപ്പാട്ട നിര്‍മ്മാണ യുണിറ്റ് ആരംഭിക്കുന്നതിനും വേണ്ടിയും അതിനായി അനുബന്ധ റോഡ്‌ നിര്‍മ്മാണത്തിന് വേണ്ടി അനുവാദം വാങ്ങുന്നു എന്ന വ്യാജേന സമീപവാസികളുടെ ഒപ്പ് ക്രഷര്‍ ഉടമ ശേഖരിച്ചതായി സമീപവാസികള്‍ ആരോപിക്കുന്നു.
പിന്നീട് ഇവിടെ ക്രഷര്‍ യുണിറ്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആണ് പ്രദേശവാസികള്‍ക്ക്‌ ചതി മനസിലായത്.പ്രദേശവാസികള്‍ ഒറ്റക്കും കൂട്ടായും വിവിധ പരാതികള്‍ നല്‍കി എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.പ്രദേശത്തെ വീടുകളിലും, കിണറുകളിലും, വൃക്ഷലതാദികളിലും പാറപ്പൊടി മൂടിയ അവസ്ഥയില്‍ ആണ്.പാറപ്പൊടി ശ്വസിച്ചു രോഗികളായവര്‍ നിരവധിയാണ് അസുഖങ്ങള്‍ വിട്ടുമാറാത്ത കുട്ടികള്‍, ചിലര്‍ക്ക് ക്യാന്‍സര്‍,ആസ്മ, മലിനമായ കുടിവെള്ളം,ശബ്ദമുഖരിത അന്തരീക്ഷവും,വലുതും ശക്തി എറിയതുമായ യന്ത്ര സാമഗ്രികളുടെ പ്രവര്‍ത്തനത്തില്‍ പ്രദേശത്തു വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും വീടുകളുടെ ടെറസ് പൊട്ടികീറുകയും കൊണ്ക്രീറ്റ്‌ അടര്‍ന്നു നിലം പതിക്കുന്നതും പതിവായി ,കൂടാതെ വീടുകളിലെ കുടിവെള്ള സംഭരണിയില്‍ നിറയെ വെള്ളം ഉണ്ടെങ്കിലും ക്രഷര്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനചലനം ഉണ്ടാകുന്നതായും അതിനാല്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥ നിലവില്‍ ഉള്ളതിനാല്‍ പകല്‍ വീട്ടിനുള്ളില്‍ കഴിച്ചു കൂട്ടാന്‍ ഭയം ആണെന്ന് പൊടി ശ്വസിച്ചു തന്റെ കുട്ടിക്ക് എന്നും അസുഖം ആണെന്നും സുനി എന്ന വീട്ടമ്മ പറയുന്നു.പ്രദേശത്ത്‌ നിലവിലുള്ള അംഗന്‍വാടിയുടെ പ്രവര്‍ത്തനവും അവതാളത്തിലാക്കുന്ന നിലയില്‍ ക്രഷര്‍ യന്ത്രങ്ങളുടെ ശബ്ദവും ക്രഷര്‍ യുണിറ്റിലെ പൊടിയും മൂലം കുട്ടികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും പൊടി ശ്വസിച്ചു അസ്വസ്ഥതയും അസുഖവും വരാറുണ്ടെന്നും അലര്‍ജി ഉണ്ടാകാറുണ്ടെന്നും പറയുന്നു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ ക്രഷര്‍ യുണിറ്റ്  സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുവാദം എങ്ങനെ ലഭിച്ചു എന്നുള്ളത് സംശയം ജനിപ്പിക്കുന്നു.വര്‍ഷങ്ങള്‍ ആയി   ഒരു യാതൊരു തടസവും ഇല്ലാതെ ജനങ്ങളുടെ പ്രതിഷേദത്തിനും ആവലാതിക്കും പുല്ലുവില പോലും കല്‍പ്പിക്കാതെ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും രോഗികള്‍ ആയിത്തീരുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു.ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.