ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ യാത്രക്കാര്‍ക്ക്‌ അപകട ഭീഷണി ഉയര്‍ത്തി എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ടെലിഫോണ്‍ പോസ്റ്റ്


പുനലൂര്‍:പുനലൂരില്‍ യാത്രക്കാര്‍ക്ക്‌ അപകട ഭീഷണി ഉയര്‍ത്തി ചുവട് ദ്രവിച്ചു ഒടിഞ്ഞ് എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.
പുനലൂര്‍ - പത്തനാപുരം പാതയില്‍ നിന്നും പുനലൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് പോകുന്ന റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിഫോണ്‍ പോസ്റ്റാണ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്.കഴിഞ്ഞ നാല് ദിവസം മുമ്പാണ് പോസ്റ്റ്‌ ഒടിഞ്ഞത് ഉടന്‍ തന്നെ സമീപവാസികള്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു എന്നാല്‍ ഇതുവരെ ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കിയില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടം കണ്‍മുന്നിലുണ്ടായിട്ടും പോസ്റ്റ് നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന ഇരുമ്പ് പോസ്റ്റ് നിലം പൊത്താതിരിക്കാന്‍ നാട്ടുകാര്‍ തടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച്‌ താങ്ങു കൊടുത്ത് നിറുത്തിയിരിക്കുകയാണ്. നിലവില്‍ മണ്ണിന് അടിയിലൂടെയാണ് ടെലിഫോണ്‍ കേബിള്‍ കടന്ന് പോകുന്നത്. ടെലിഫോണ്‍ ലൈന്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ അധികൃതര്‍ ഇരുമ്പ് പോസ്റ്റ് നീക്കം ചെയ്യാന്‍ തയ്യാറായില്ല. സ്കൂള്‍ ബസ് അടക്കം ദിവസവും നൂറ് കണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും,നിരവധി സ്കൂള്‍ കുട്ടികളും കടന്ന് പോകുന്ന പാതയോരത്താണ് അപകടകരമായി ഇരുമ്പ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇത് നീക്കം ചെയ്യണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുറമേ തുമ്പോട് വഴി ദേശീയ പാതയിലെ വാളക്കോട് എത്തുന്ന സമാന്തര പാതയോരത്ത് നില്‍ക്കുന്ന ഇരുമ്പ് പോസ്റ്റാണ് സമീപവാസികള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നത്. പുനലൂര്‍ ബോയ്സ്, ഗേള്‍സ് ഹൈസ്കൂളുകളിലായി പഠിക്കുന്ന 800 ഓളം വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ഒടിഞ്ഞ് തൂങ്ങി നില്‍ക്കുന്ന ഇരുമ്പ് പോസ്റ്റിന്‍െറ കീഴിലൂടെ വേണം ദിവസവും കടന്ന് പോകേണ്ടത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.