
പുനലൂര്‍:പുനലൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കരവാളൂര്‍ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ 48 വയസുള്ള സുനില്‍കുമാറിനെ എട്ടു പൊതി കഞ്ചാവും,ചുറ്റിക്കറങ്ങി കഞ്ചാവ് വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന KL 25 C 4998 നമ്പരിലുള്ള ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.പ്രതിയെ പുനലൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പുനലൂര്‍ ഡി.വൈ.എസ്.പി സതീഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ്,എസ്.ഐ എ.വി സൈജു,എസ്.ഐ വിനോദ്,സി.പി.ഓ ശബരീഷ്,അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ