
പുനലൂര്‍ നെല്ലിപ്പള്ളിയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മ്മാണം പ്രദേശവാസികള്‍ തടഞ്ഞു.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന പുനലൂര്‍ ന്യുസ് റിപ്പോര്‍ട്ടറുടെ ക്യാമറയില്‍ കടന്നു പിടിക്കുകയും റിപ്പോര്‍ട്ടറെ ആക്രമിക്കുവാനും ശ്രമം.നെല്ലിപ്പള്ളി പോളി ടെക്നിക്കിനു സമീപം ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിക്ക് വേണ്ടി സ്ഥലം നല്കിയ അവിടെയുള്ള വസ്തു ഉടമ തന്റെ വസ്തു പ്രദേശവാസികള്‍ അറിയാതെ വിട്ടു നല്‍കുകയും തുടര്‍ന്ന് ഇന്ന് (15-03-2019) ല്‍ ടവറിന്റെ പ്രാരംഭ ജോലികള്‍ക്കായി തൊഴിലാളികള്‍ എത്തുകയും തുടര്‍ന്ന് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വരികയും ആയിരുന്നു.പ്രദേശത്തു സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞ പുനലൂര്‍ ന്യൂസ് പ്രാദേശിക റിപ്പോര്‍ട്ടര്‍ സ്ഥലത്ത് എത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയം സ്ഥലം ഉടമയുടെ സുഹൃത്ത് ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്ത് വരികയും റിപ്പോര്‍ട്ടറുടെ ക്യാമറയില്‍ കടന്നു പിടിക്കുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു.
ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ പണിയുവാന്‍ അനുവദിക്കുകയില്ല എന്നും വരും ദിവസങ്ങളില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു പോകും എന്നും പ്രദേശവാസികളായ മിസ്പയില്‍ ബിജു മാമച്ചന്, ചാമംകുളം അന്തോണി സി.സി, പുലിപ്രേത്ത് സീനായില്‍ എബിമോന്,പുത്തന്‍ മഠം മനോജ്, മണി മന്ദിരം മറിയാമ്മ, നിയാഷ്, സുജിത്ത്, ലേഖ, കുമാര്‍, റെജി, പ്രസാദ്, രവി,പ്രേംകുമാര്‍ എന്നിവര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ