
പുനലൂരില്‍ ഒരാള്‍ക്ക് കൂടി സൂര്യാഘാതം ഏറ്റു.പുനലൂര്‍ തൊളിക്കോട് രതീഷ് ഭവനില്‍ രാജേന്ദ്രന്‍ പിള്ളക്കാണ് സൂര്യാഘാതം ഏറ്റത് കൃഷ്ണന്‍കോവില്‍ ഭാഗത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് നടന്നു വരുമ്പോള്‍ ശരീരത്ത് ചൊറിച്ചില്‍ അനുഭവപ്പെടുകയും എന്നാല്‍ കാര്യമാക്കാതെ വീട്ടില്‍ എത്തി തേച്ചു കുളിച്ചു കഴിഞ്ഞപ്പോള്‍ പൊള്ളല്‍ ഏറ്റ മുതുകിലും കയ്യിലും തൊലി പോകുകയും നീറ്റല്‍ അനുഭവപ്പെടുകയും കൂടാതെ ക്ഷീണവും ഉറക്കവും വരുകയും ചെയ്തതായി രാജേന്ദ്രന്‍ പിള്ള പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി ചികില്‍സ തേടുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ