ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ടി.ബി ജംഗ്ഷനില്‍ കോടികള്‍ വിലമതിക്കുന്ന റവന്യു സ്ഥലവും പഴയ കെട്ടിടവും മദ്യപസംഘത്തിന്റെയും സാമൂഹിക വിരുദ്ധന്മാരുടെയും താവളമായി


പുനലൂര്‍:ടി.ബി ജംഗ്ഷനില്‍ കോടികള്‍ വിലമതിക്കുന്ന റവന്യു സ്ഥലവും പഴയ കെട്ടിടവും മദ്യപസംഘത്തിന്റെയും സാമൂഹിക വിരുദ്ധന്മാരുടെയും താവളമായി.പുനലൂര്‍ പട്ടണത്തില്‍ വാളക്കോട് വില്ലേജ്‌ ഓഫീസിന് പിന്നിലുള്ള റവന്യു സ്ഥലവും അതില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടവും മദ്യപ സംഘത്തിന്റെയും സാമൂഹിക വിരുദ്ധന്മാരുടെയും താവളമായത്.കോടികള്‍ വില മതിക്കുന്ന റവന്യു സ്ഥലം ആണ് വര്‍ഷങ്ങളായി ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കാതെ കാട് കയറി നശിക്കുന്നത്.കൂടാതെ സമീപ സ്ഥലവാസികള്‍ റവന്യു ഭൂമി കയ്യേറുകയും ചെയ്യുന്നു. വാളക്കോട് വില്ലേജ്‌ ഓഫീസിന്റെയും, ആര്‍.ഡി.ഓ ഓഫീസിന്റെയും തൊട്ട് അടുത്തുള്ള ഭൂമിയാണ് ഇങ്ങനെ അന്യാധീനപ്പെട്ടു പോകുന്നതും വസ്തുവില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തില്‍ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.പൊതു പ്രയോജനം ഉള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമി റവന്യു അധികൃതര്‍ തിരിഞ്ഞു നോക്കാറില്ല.
കൂടാതെ നഗരത്തിലെ മാലിന്യങ്ങള്‍ തള്ളാനും,മലമൂത്ര വിസര്‍ജ്ജനത്തിനും റവന്യു സ്ഥലം ഉപയോഗിക്കുന്നു.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം മൂലം വാളക്കോട് വില്ലേജ്‌ ഓഫീസിലെയും, സമീപത്തുള്ള സ്ഥാപനത്തിലെയും ജീവനക്കാരും വളരെ ബുദ്ധിമുട്ട് അനുഭവിച്ച് ആണ് ജോലി ചെയ്യുന്നത്.ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.