ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വനിതാദിനവും ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സ്ക്രീനിംഗ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു


പുനലൂര്‍:ലോക വനിതാദിനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വനിതാദിനവും ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സ്ക്രീനിംഗ് പദ്ധതിയുടെ  ഉദ്ഘാടനവും നടന്നു.നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുഭാഷ്‌ ജി നാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാദിന ചടങ്ങിന്റെ  ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ പ്രഭ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിക്കുവാന്‍ ഉള്ള വഴികളെക്കുറിച്ചും സംസാരിച്ചു.
ഗള ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണ്ണയ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.രാജശേഖരന്‍ നിര്‍വഹിച്ചു.പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ആര്‍ ഷാഹിര്‍ഷാ സ്വാഗതവും, ജോബോയി പെരേര, ഷാജി ജാജി, അഡ്വ: സുരേന്ദ്രനാഥ തിലകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.