ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ തൂക്കുപാലത്തിൽ ഇനി മുതൽ രാത്രിയിലും ലൈറ്റുകൾ കത്തും.


പുനലൂർ: നവീകരണ ജോലികൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ച ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ ഇനി മുതൽ രാത്രിയിലും ലൈറ്റുകൾ കത്തും. പുരാവസ്തു വകുപ്പ് അധികൃതർക്ക് നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ കത്ത് നൽകിയതിനെ തുടർന്നാണ്‌ നടപടി. കഴിഞ്ഞ മാസം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു നവീകരിച്ച തൂക്കുപാലം നാടിന് സമർപ്പിച്ചത്. അന്ന് മുതൽ രാത്രി 9 മണി വരെ മാത്രമായിരുന്നു തൂക്ക് പാലത്തിലെ അലങ്കാര ലൈറ്റുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ഇതിന് ശേഷം പുനലൂരിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റും തൂക്കുപാലത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്താണ് എല്ലാ ദിവസവം രാവിലെ വരെ പാലത്തിലെ അലങ്കാര ലൈറ്റുകൾ പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറായത്.തുക്കുപാലത്തിനുള്ളിലും മറ്റ് രണ്ട് കരകളിലുമായി 40 ഓളം അലങ്കാര ലൈറ്റുകളാണ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. 1877 ൽ പണിത തൂക്കു പാലത്തിന്റെ തനിമ നിലനിർത്താൻ വേണ്ടി ഇപ്പോൾ 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണ ജോലികൾ പൂർത്തിയാക്കി പാലം പുനർ സമർപ്പണം നടത്തിയത്. 2 വർഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ചു മോടിപിടിപ്പിച്ച തൂക്കുപാലത്തിന്റെ അവശേഷിച്ച പണികളാണ് കഴിഞ്ഞ മാസം പൂർത്തിയാക്കിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.