
അഞ്ചൽ: പുത്തയത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് ഒരാളെ ഗുരുതര പരുക്കുകളോടെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി പുത്തയം ജംഗ്ഷനിൽ ഉത്സവമായി ബന്ധപ്പെട്ട ആർച്ച് നാട്ടുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനെത്തുടർന്ന് രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് കടവറം സ്വദേശിയായ അനിമോനെയും മകനെയും ഒരു വിഭാഗം മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ അനിമോന്റെ മൂക്കിൻറെ പാലത്തിനു സാരമായി പരുക്കേൽക്കുകയും അനിയെ അഞ്ചൽ മിഷൻ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി തുടർ ചികിത്സയ്ക്കായി ഗോകുലം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അനിമോന്റെ മകൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അക്രമികളിൽ ഒരാളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.
അഞ്ചൽ ആലഞ്ചേരി സ്വദേശി ശരത്താണ് പോലീസിന്റെ പിടിയിലായത്.തര്‍ക്കവിഷയമായ ആര്‍ച്ചും പോലീസ് പിടിച്ചെടുത്തു.സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ പോലീസ് ക്യാമ്പ് ചെയ്യുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ