ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ റെയില്‍വേ അടിപ്പാത കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പുനലൂരിൽ റെയിൽവേ അടിപ്പാതയുടെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തു


പുനലൂർ: ഏറെ നാളുകളായി പുനലൂര്‍ നിവാസികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പുനലൂരിൽ റെയിൽവേ അടിപ്പാതയുടെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തു. വസ്തു ഉടമ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതിനാൽ കഴിഞ്ഞദിവസം ആവശ്യമായ ഭൂമിയുടെ  വില 41,59,828 രൂപ കൊല്ലം സെഷൻസ് കോടതിയിൽ കെട്ടിവെച്ച ശേഷം കലക്ടർ ഡോ. എസ്. കാർത്തികേയൻ വസ്തു പൊലീസ് സുരക്ഷയിൽ ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ആർ.ഡി.ഒ യോട് നിർദേശിക്കുകയായിരുന്നു.പുനലൂർ ആർ.ഡി.ഒ  ടി.എസ് നിഷാറ്റിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച സ്ഥലം ഏറ്റെടുത്തത്. ശ്രീകുമാർ ,ഖദീജാബീവി എന്നിവരുടെ സ്ഥലം ഏറ്റെടുത്ത് അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമിക്കുന്നതിന്  പൊതുമരാമത്ത് വകുപ്പിന് കൈമാറി. രേഖകൾ ആർ.ഡി.ഒയിൽ നിന്ന് മരാമത്ത് അസി.എക്സിക്യുട്ടീവ് എൻജിനിയർ ഒ ജലജ ഏറ്റു വാങ്ങി. സീനിയർ സൂപ്രണ്ട് ജയൻ എം ചെറിയാൻ,സ്പെഷ്യൽ തഹസീൽദാർ ബി സുധാകരൻ ,പുനലൂർ വില്ലേജ് ഓഫീസർ വി.ടി രതീഷ്, സെഷൻ വില്ലേജ് ഓഫീസ് ഷാജഹാൻ, പി.ഡബ്ല്യു.ഡി അസി:എഞ്ചിനിയർ കെ അജിത്, പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, മുൻ ചെയർമാൻ എം.എ രാജഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. സ്ഥലം ഏറ്റെടുക്കലിന് പുനലൂർ എസ്.ഐ ജെ രാജീവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കിയിരുന്നു. ഇനി വിദേശത്ത് ഉള്ള ഒരാളുടെ സ്ഥലം കൂടി ഇവിടെ റോഡിനായി ഏറ്റെടുക്കാനുണ്ട്. പുനലൂര്‍ ന്യൂസ്‌ വസ്തുവിന് സർക്കാർ നിശ്ചയിച്ച വില കൈപ്പറ്റാൻ വൈകിയാൽ തുക 31 ന് ശേഷം കോടതിയിൽ കെട്ടി വച്ച് ഭൂമി ഏറ്റെടുക്കും.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ഏറ്റെടുത്ത സ്ഥലത്തെ പഴയ കെട്ടിടം മണ്ണുമാന്തി യന്ത്രങ്ങളാൽ പൊളിച്ചു മാറ്റിയത്. മിനുട്ടുകൾ കൊണ്ട് എല്ലാം പൊളിച്ചു മാറ്റി.വർഷങ്ങളായി മുടങ്ങിക്കിടന്ന സ്ഥലം ഏറ്റെടുക്കൽ ശനിയാഴ്ച്ച നടത്താൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലായിരുന്നു നാട്ടുകാരും സമീപ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളികളും.ആർ.ഡി.ഓ ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ മരാമത്ത് ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോഴും കെട്ടിടങ്ങൾ പൊളിച്ചപ്പോഴും അവർ കരഘോഷം മുഴക്കി.
അടിപ്പാത സംരക്ഷണ സമിതി,പുനലൂര്‍ സാംസ്കാരിക സമിതി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അടിപ്പാതക്ക് വേണ്ടി ഏറെ നാളായി വിവിധ സമരങ്ങളും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികളും നല്‍കിയിരുന്നു. വീണ്ടും അവര്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നപ്പോള്‍ ആണ് സ്ഥലം ഏറ്റെടുപ്പ്‌ നടന്നത്.

കൊല്ലം ഡപ്യൂട്ടി കലക്ടർ ജി ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യൂ സംഘവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പുനലൂർ റയിൽവേ സ്റ്റേഷന് അടുത്തുള്ള അടിപ്പാത സ്ഥലം ഏറ്റെടുക്കാൻ ബുധനാഴ്ച എത്തിയിരുന്നു.എന്നാൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ മൂന്ന് ഉടമകളിൽ ശ്രീകുമാർ  സ്ഥലം വിട്ടു നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.  ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസ്  നേരിട്ട് കൈപറ്റാത്തതിനാൽ സ്ഥലമുടമയുടെ അറിവിലേക്ക് വീട്ടിൽ പതിക്കുകയും ചെയ്തിരുന്നു.റയിൽവേ സ്റ്റേഷനടുത്ത് വർഷങ്ങളായിപണി മുടങ്ങിക്കിടക്കുന്ന അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പുനലൂർ ചൗക്ക റോഡരികിലെ കടമുറികൾ  പൊളിച്ചു നീക്കിയിട്ട് മാസങ്ങളായി. റോഡ് പുറമ്പോക്കിൽ വർഷങ്ങളായുള്ള കടകൾ ഉടമകൾ തന്നെ സ്വമേധയാ പൊളിച്ചു മാറ്റാൻ തയാറാവുകയായിരുന്നു.  ഗേജ്മാറ്റത്തിന്റെ ഭാഗമായാണ് പുനലൂര്‍-ചെങ്കോട്ട റയില്‍പ്പാതയിൽ പുതിയ  അടിപ്പാത നിർമ്മിച്ചത്  കൊല്ലം തിരുമംഗലം  ദേശീയപാതയിൽ  ചൗക്ക റോഡിന്റെ വശത്തു നിന്നും  നിന്നും ആരംഭിച്ചു  സെന്റ് ഗൊരേറ്റി സ്‌കൂളിന് മുന്‍ഭാഗത്തെ  പേപ്പർമിൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് അടിപ്പാത റോഡ് . നൂറു മീറ്റർ നീളവും പതിനൊന്നു മീറ്റർ വീതിയുമുള്ളതാണ് അടിപ്പാത .
പുനലൂർ ചൗക്ക-കാര്യറ പേപ്പർമിൽ റോഡിലെ ലവല്‍ക്രോസ്സ് ട്രയിൻ ഗതാഗതത്തിനായി ദിവസവുംനിരന്തരം അടച്ചിടുന്നത് പട്ടണത്തിൽ രൂക്ഷമായ ഗതാഗത തടസങ്ങൾക്കു വഴിവെക്കുമെന്നതിനാലായിരുന്നു പുതിയ അടിപ്പാത നിർമ്മിച്ചത് .അടിപ്പാതയ്ക്ക് അനുബന്ധ റോഡ് നിര്‍മ്മിക്കാന്‍ വൈകിയതിനാൽ ട്രയിൻ സർവ്വീസ് നടത്താൻ റയില്‍വേ ചൗക്കയിലെ ലവല്‍ക്രോസ്സ് പുന:സ്ഥാപിക്കുകയും ചെയ്തു.
ആകെ 14.5 സെന്റ് ഭൂമിയാണ് ഇവിടെ ഏറ്റെടുക്കാനുള്ളത്. ഭൂമി ഏറ്റെടുക്കല്‍ സമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമോ എന്ന് പരിശോധിക്കുന്നതിനു പ്രത്യേക സർവേകളും നടത്തിയിരുന്നു .പിന്നീട് ഡെപ്യൂട്ടി കലക്ടർ ജി ഉഷാ കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ഒരു മാസം മുൻപ് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പ്രാദേശിക ഹിയറിംഗും നടത്തി.
അപ്രോച്ച് റോഡ് നിർമാണത്തിനായി  പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്.ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാര തുക നൽകും.
വളരെ വേഗം അപ്രോച്ച് റോഡ് നിർമിച്ച് അടിപ്പാത വഴി ഗതാഗതം ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.