ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റിയ റിസോര്‍ട്‌സിന്‌ 206.51 ഏക്കര്‍ വനഭൂമി പോക്കുവരവ് ചെയ്ത നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ഖാൻ


പുനലൂര്‍:തെന്മലയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്‍ റിയ റിസോർട്ട് കമ്പനികള്‍ക്ക് മറിച്ചു വിൽപ്പന നടത്തിയ 205.6 ഏക്കർ ഭൂമി പോക്കു വരവ് ചെയ്ത നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ:എസ്.ഇ സഞ്ജയ് ഖാൻ ആവശ്യപ്പെട്ടു.പുനലൂര്‍ ന്യുസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കളക്ടറുടെ നിർദ്ദേശ പ്രകാരം ഫെബ്രുവരി 19 നാണ് കരമടച്ച്‌ രസീത് നൽകിയത്. നടപടി വിവാദമായപ്പോൾ ആര്യങ്കാവ് വില്ലേജ് ഓഫീസറെ മാത്രം മാറ്റിയ നടപടി അംഗീകരിക്കാനാവില്ല. 1834 ല്‍ ലണ്ടൻ കമ്പനിക്ക് കൃഷിക്കായി പാട്ടത്തിന് നൽകിയ ഭൂമി 1906 ല്‍ കാലാവധി നീട്ടിക്കൊടുത്തു. 1984 രൂപം കൊണ്ട ഹാരിസൺ മലയാളം കമ്പനിക്ക് മറിച്ചു വിറ്റ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾക്ക് പകരം കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്ന് ബന്ധപ്പെട്ടവര്‍ ചെയ്തത്.കമ്പനിയുടെ കൈവശം 206.51 ഏക്കറും വനഭൂമിയെന്ന്‌ വിവരാവകാശ രേഖ ഉണ്ട്.എന്നിട്ടും അളന്ന് തിട്ടപ്പെടുത്തി വനം ഭൂമിയും, റവന്യൂ ഭൂമിയും തരം തിരിക്കൽ നടത്താന്‍ പോലും സർക്കാർ വിമുഖത കാട്ടുകയാണെന്നും സഞ്ജയ് ഖാൻ ആരോപിച്ചു.
ഭൂമിക്ക് അനധികൃതമായി കരം അടച്ചു എന്ന ആരോപണം നിലനില്‍ക്കെ  കരം അടച്ചു കിട്ടിയ മുറക്ക്‌ ഉടന്‍ തന്നെ ഭൂമിയിലെ വൃക്ഷങ്ങള്‍ വന്‍തോതില്‍ മുറിച്ചു നീക്കാന്‍ ആരംഭിച്ചു.ഇപ്പോള്‍ നടക്കുന്നത് റവന്യു, വനംവകുപ്പ്‌, ഉദ്യോഗസ്ഥ,രാഷ്ട്രീയ കൂട്ടായ്മയുടെ സംഘടിത കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്.തെന്മല ആര്യങ്കാവ് മേഖലയില്‍ ഉള്ള ടൂറിസ്സ വികസന സാദ്ധ്യതകള്‍ മുന്നില്‍ കണ്ട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യടക്കുവാന്‍ സഹായം നല്‍കിയ റവന്യു, വനംവകുപ്പ്‌, ഉദ്യോഗസ്ഥ,രാഷ്ട്രീയ ബന്ധങ്ങള്‍ കണ്ടെത്തണമെന്നും, ഇക്കാര്യത്തിൽ കളക്ടറെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും സംഭവത്തിലെ ഉന്നതബന്ധം ഉൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും സഞ്ജയ് ഖാൻ ആവശ്യപ്പെട്ടു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.