
തെന്മല:റിയാ ,ഹാരിസൺ എസ്റ്റേറ്റുകളിൽ മരങ്ങൾ മുറിക്കുന്നതിന് അനുമതി നല്കരുത് എസ്.ഇ സഞ്ജയ് ഖാൻ. റിയാ ,ഹാരിസൺ എസ്റ്റേറ്റുകളിൽ സർക്കാരിൽ അടക്കേണ്ട തുക പോലും ഒഴിവാക്കി വനഭൂമിയിൽ നിന്നു വരെ മരം മുറിക്കുന്ന നടപടി ഉന്നതരുടെ ഇടപെടിൽ മുലമാണെന്നും ഇതിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എസ്.ഇ സഞ്ജയ് ഖാൻ ആരോപിച്ചു ,റിയാ പതിച്ച് നല്കിയ നടപടി റദ്ദ് ചെയ്തതായി റവന്യു മന്ത്രി അറിയിച്ചിട്ടും മരം മുറിക്കാൻ അനുവദിക്കുന്നതിന് പിന്നിൽ വനം മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ വളരെ സംശയകരമാണ്. വനം ,റവന്യു വകുപ്പുകൾ ജോയിന്റ് വെരിഫിക്കേഷൻ നടത്താതെ ഭൂമി തിരിച്ചറിയാൻ കഴിയില്ല എന്നിരിക്കേ സർവ്വേ പോലും നടത്താതെ പതിച്ച് നല്കിയ നടപടി മൂലം കോടികളുടെ അഴിമതിയാണ് .തെന്മലക്ക് പൊതു വികസനത്തിന് ഒരു തുണ്ട് ഭൂമി ഇല്ലാതെ വിഷമിക്കുമ്പോൾ സ്വകാര്യ വ്യക്തികൾക്ക് 1000 ഏക്കർ പതിച്ചു നല്കി സർക്കാർ ഇലക്ഷൻ ഫണ്ട് കളക്ടറെ ഉപയോഗിച്ച് പിരിച്ചതാണോ എന്നു ഞങ്ങൾ സംശയിക്കുന്നു എന്നും വിജിലൻസ് ഇതു കൂടി അന്വേഷിക്കണം എന്നും മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ എസ്.ഇ സഞ്ജയ് ഖാൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ