''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോ​സ്മ​ല​യി​ല്‍ അ​ര്‍​ഹ​തപ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കി വനം മ​ന്ത്രി കെ. ​രാ​ജു


പു​ന​ലൂ​ര്‍: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ റോ​സ്മ​ല​യി​ല്‍ അ​ര്‍​ഹ​തപ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കി വനം മ​ന്ത്രി കെ. ​രാ​ജു.ഇനിയും അ​ര്‍​ഹത​യുള്ള കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ .​രാ​ജു പ​റ​ഞ്ഞു. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​സ്മ​ല​യി​ലെ വാ​ര്‍​ഡ് അം​ഗം വ​ര​ദ പ്ര​സ​ന്ന​ന്‍ അ​ട​ക്ക​മു​ള്ള 14 താ​മ​സ​ക്കാ​രു​ടെ ഭൂ​മി​യു​ടെ പ​ട്ട​യം വി​ത​ര​ണം നി​ര്‍​വ​ഹി​ച്ച്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​നി ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് നി​യ​മ​ പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ ഒഴി​വാ​ക്കി പ​ട്ട​യം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ 165 കു​ടും​ബ​ങ്ങ​ള്‍​ക്ക്‌ പ​ട്ട​യം ന​ല്‍​കി​യി​രു​ന്നു. ഇ​ത് കൂ​ടാ​തെ മാമ്പ​ഴ​ത്ത​റ​യി​ലെ ദേ​വ​സ്വം ഭൂ​മി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന 103 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്കും പ​ട്ട​യം ന​ല്‍​കി ക​രം സ്വീ​ക​രി​ക്ക​ക​യും ചെ​യ്തു.കുളത്തുപ്പുഴയില്‍ വ്യാജ പട്ടയം നല്‍കി എന്ന് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പ്‌ ആണ്.കുളത്തുപ്പുഴയില്‍ നല്‍കിയ എല്ലാ പട്ടയങ്ങളുംനിയമപരമായി നല്‍കിയതാണ്.ഒരു സെന്റിന് നൂറു രൂപ നിരക്കില്‍ സര്‍ക്കാരിലേക്ക്‌ പട്ടയം ലഭിച്ചവര്‍ അടക്കണം.പണം അടക്കുന്നതിനും സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്
പ​ട്ട​യം ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ഭൂ​മി​ക​ള്‍ ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി പ​ണം തി​രി​കെ അ​ട​ക്കാ​തെ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന സ്ഥി​തി​ക്ക് മാ​റ്റം വ​ര​ണം. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഏ​റെ നാ​ളാ​യി താ​മ​സി​ച്ചു​ വ​രു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ച​തെ​ന്ന തി​രി​ച്ച​റി​വും താ​മ​സ​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ള​ക്കു​ടി വി​ല്ലേ​ജി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന 150 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും, റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​ക്കും താ​മ​സ​ക്കാ​ര്‍ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.
ഇ​ത് റ​വ​ന്യൂ വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഉ​ട​മ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​രാ​ജ​ശേ​ഖ​ര​ന്‍ ഒ ​നി​ഷാ​റ്റ്, ത​ഹ​സീ​ല്‍​ദാ​ര്‍ ടി.​വി​നോ​ദ് രാ​ജ്, എ​ല്‍ - ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ബി​ജു രാ​ജ്‌, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ​മാ​രാ​യ ടി.​രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, ഉ​ദ​യ​കു​മാ​ര്‍, റോ​സ് മ​ല വാ​ര്‍​ഡ് അം​ഗം വ​ര​ദാ പ്ര​സ​ന്ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.