ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്‌കൂള്‍ യാത്രാമദ്ധ്യേ 12 വയസുകാരനെ തട്ടി കൊണ്ട് പോകാൻ ശ്രമം തെന്മല പോലീസ് കേസ്‌ ഗൌരവമായി എടുത്തില്ല എന്ന് പരാതി


  • നാട്ടുകാർ നടുക്കത്തോടെ അറിഞ്ഞ വാർത്ത പോലീസ് നിസാരമായി കണ്ട് കുട്ടിയെ മാതാപിതാക്കളോടൊപ്പം പറഞ്ഞു അയക്കുകയിരുന്നു.
തെന്മല: സ്‌കൂളിലേക്ക് പോകും വഴി 12 വയസുകാരനെ ബോധം കെടുത്തി കാറിൽ തട്ടി കൊണ്ട് പോകാൻ ശ്രമം.തട്ടിക്കൊണ്ടു പോകലിനിടെ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ട് മാതാപിതാക്കളുടെ പക്കൽ എത്തി. തെന്മല പോലീസ് കേസ് എടുക്കാൻ വിമുഖത കാട്ടിയതിനെതിരെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10 മണിയോടടുത്താണ് സംഭവം. ആര്യങ്കാവ് ചേനഗിരി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ലക്ഷ്മണന്റെ മകൻ ഷെറിൻ എന്ന എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം കല്ലടകുറിച്ചി സർക്കാർ സ്കൂളിൽ പഠിക്കുകയാണ് ഷെറിൻ. സ്‌കൂളിലേക്ക് പോകും വഴി പെട്ടന്ന് ഒരു കറുത്ത കാർ അടുത്തെത്തുകയും അച്ഛന്റെ പ്രായമുള്ള രണ്ട് പേർ കാറിൽ നിന്നിറങ്ങി തന്നെ കാറിലേക്ക് വലിച്ചിടുകയും കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ തൂവാല കൊണ്ട് തന്റെ മുഖത്തു അമർത്തുകയും തന്റെ ബോധം പോവുകയുമായിരുന്നു എന്ന് ഷെറിൻ പറയുന്നു. തുടർന്ന് ബോധം തിരികെ വന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു എന്നും കാറിൽ ഉണ്ടായിരുന്നവർ തൊട്ടടുത്ത ചായക്കടയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു എന്നും താൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നും ഷെറിൻ സംഭവം വിവരിച്ചു. ആര്യങ്കാവ് മുറിയൻ പാഞ്ചാലി പാലത്തിനു സമീപത്തു വച്ചാണ് ഷെറിൻ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. സമീപത്തു ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുട്ടി വിവരം പറയുകയും, കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ നാട്ടുകാർ വിവരം അറിയിക്കുകയും ആയിരുന്നു. സംഭവം ഞെട്ടലോടെയാണ് അറിഞ്ഞത് എന്നും വിഷയം തെന്മല പോലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും സംഭവം നടന്ന തമിഴ്‌നാട്ടിൽ പോയി പരാതിപ്പെടാൻ പോലീസ് നിർദേശിക്കുകയായിരുന്നു എന്നും ഷെറിന്റെ പിതാവ് ലക്ഷമണൻ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു. തെന്മല പോലീസ് വിഷയം ഗൗരവമായി കാണുകയോ, കേരളത്തിലേക്ക് എത്തിയ തട്ടിക്കൊണ്ടു പോകൽ സംഘത്തെ തിരയാനോ ശ്രമം നടത്തിയതുമില്ല. സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോവുകയാണ് എന്ന് ഷെറിന്റെ അച്ഛൻ പിന്നീട് അറിയിച്ചു. ഇതിനിടെ ആര്യങ്കാവിൽ ചെക്പോസ്റ്റിൽ വാഹന പരിശോധന പ്രഹസനമാണെന്നും ഇത്തരത്തിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ വാഹനങ്ങൾ പരിശോധിക്കാൻ അധികൃതർക്കു കഴിയുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.
വിദ്യാർത്ഥിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയ വാർത്ത കിഴക്കൻ മലയോര മേഖലയിൽ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകൽ സംഘത്തിന്റെ ഉദ്ദേശം എന്തെന്നതാണ് ഏവരും ഭയത്തോടെ ഉന്നയിക്കുന്ന ചോദ്യം. കാഴ്ച്ചയിൽ വിലപിടിപ്പുള്ള ഒന്നും കൈവശം ഇല്ലാത്ത, സർക്കാർ സ്കൂളിൽ പോകുന്ന കാഴ്ച്ചയിൽ നിർധനനായ 12 വയസുകാരനെ തട്ടിക്കൊണ്ടു പോകുന്നതിനു പിന്നിലെ ഗൂഡ ഉദ്ദേശമാണ് നാട്ടുകാർക്കിടയിൽ നടുക്കം ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികളെ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ട് പോയി വിൽക്കുക, ഭിക്ഷാടനത്തിനു വിടുക, അവയവങ്ങൾ കവർന്നെടുക്കുക തുടങ്ങി നടുക്കുന്ന ആശങ്കകളാണ് പലരും പങ്കുവയ്ക്കുന്നത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ തട്ടിക്കൊണ്ടു പോകൽ അഞ്ചംഗ സംഘത്തിലെ 4 പെർ ഹിന്ദി ഭാഷയും ഒരാൾ തമിഴും സംസാരിച്ചു എന്നാണ് കുട്ടി പിതാവിനോട് പറഞ്ഞത്. എന്നാൽ നാട്ടുകാർ നടുക്കത്തോടെ അറിഞ്ഞ വാർത്ത കേരളത്തിലെ പോലീസ് നിസാരമായി കണ്ട് കുട്ടിയെ മാതാപിതാക്കളോടൊപ്പം പറഞ്ഞു അയക്കുകയിരുന്നു. അഥവാ കേസ് നൽകണമെങ്കിൽ തമിഴ്‌നാട്ടിൽ നൽകി കൊള്ളാൻ തെന്മല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. തട്ടി കൊണ്ട് പോകൽ സംഘം കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന് വ്യക്തമായ സൂചന ലഭിച്ച പോലീസ് ജാഗ്രത പുലർത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം എത്ര ഗൗരവമുള്ള കേസും അതിർത്തി തിരിച്ചു കൈയൊഴിയുന്നു പ്രവണത അവസാനിപ്പിക്കണം എന്നും ജനങ്ങൾ ആവശ്യപെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.