ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അധ്യാപികയുടെ കൊടുംക്രൂരത വിദ്യാർഥിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാതെ രണ്ടു മണിക്കൂറോളം പരീക്ഷാഹാളിൽ ഇരുത്തി

  • എസ്.എസ്.എൽ.സി പരീക്ഷക്കിടെ വിദ്യാർത്ഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
  • ടീച്ചര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത.
കടക്കല്‍: അധ്യാപികയുടെ കൊടുംക്രൂരത വിദ്യാർഥിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാതെ രണ്ടു മണിക്കൂറോളം പരീക്ഷാഹാളിൽ ഇരുത്തി.കൊല്ലം കടയ്ക്കലിലെ ഗവൺമെൻറ് വെക്കേഷണൽ ഹൈയർ സെക്കൻടറി സ്കൂളിലാണ് സംഭവം.കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെയാണ് എസ്.എസ്.എൽ.സി വിദ്യാർത്ഥിക്ക് പരീക്ഷ ഹാളിൽ വച്ച് വയറുവേദന അനുഭവപ്പെടുകയും കുട്ടി വിവരം ഇൻവിജിലേറേറ്ററായിരുന്ന ടീച്ചറെ അറിയിക്കുകയും ചെയ്തു. എന്നാൽ ടീച്ചർ കുട്ടിയെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല. പല പ്രാവശ്യം കരഞ്ഞു പറഞ്ഞിട്ടും തന്നെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ലെന്ന് കുട്ടി  പറഞ്ഞു.തുടർന്ന് രണ്ട് മണിക്കൂറോളം വേദന സഹിച്ച് കുട്ടി കരഞ്ഞു തളർന്ന് തുടർന്ന് പരീക്ഷാഹാളിൽ തന്നെ മലമൂത്ര വിസർജ്ജനം ചെയ്യേണ്ട നില വന്നു.കുട്ടി ബോധം കെട്ട് ക്ലാസ്സിൽ തളര്‍ന്നു വീണതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പുറത്തു നിന്നെത്തിയ സ്കൂൾ സ്റ്റാഫുകൾ ആണ് കുട്ടിയെ ഡെസ്കില്‍ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.കുട്ടിയുടെ അടുത്തെത്തി കാര്യം തിരക്കുകയും കുട്ടിക്ക് വയറു വേദനയാണെന്ന് കുട്ടി അറിയിക്കുകയും ചെയ്തു. കുട്ടിക്ക് ബാത്റൂമിൽ പോകണം എന്ന ആവശ്യം ഇവരോട് കുട്ടി അറിയിച്ചതിനെ തുടർന്ന് ഇവർ കുട്ടിയെ ബാത്റൂമിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ വസ്ത്രങ്ങളും കഴുകി കുട്ടിയെ ശുദ്ധി വരുത്തി ക്ലാസിലേക്ക് എത്തിച്ചപ്പോഴേക്കും പരീക്ഷാ സമയം അവസാനിച്ചിരുന്നു.അധ്യാപികയുടെ ഈ അനാസ്ഥ മൂലമാണ് കുട്ടിക്ക് പരീക്ഷയെഴുതാൻ കഴിയാതിരുന്നത് എന്നും കുട്ടിയെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചിരുന്നുവെങ്കിൽ കുട്ടിക്ക് ഈ ഒരു അവസ്ഥ ഉണ്ടാകില്ല എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.അധ്യാപികയുടെ ഈ ക്രൂരതക്കെതിരെ കുട്ടിയുടെ രക്ഷകർത്താക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷക്കിടെ വിദ്യാർത്ഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.ടീച്ചര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കള്‍. പരീക്ഷയെഴുതാൻ കഴിയാഞ്ഞത് മൂലം കുട്ടി പരാജയപ്പെടുമെന്ന ഭീതി മൂലം മറ്റാരോടും സംസാരിക്കുകയോ പഠനത്തിൽ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.കുട്ടിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാത്ത അധ്യാപികയുടെ നടപടിക്കെതിരെ സ്കൂളിലും പുറത്തും വൻ പ്രതിഷേധമാണ് ഉയരുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.