
തെങ്കാശി ലോകസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. എന്.ഡി.എ സ്ഥാനാർത്ഥിയായി ഡോ: കെ കൃഷ്ണസ്വാമിയും. യു.പി.എ സ്ഥാനാർത്ഥിയായി ധനുഷ് എം കുമാറും, ദിനകരൻ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി പൊന്നുതായി സുരേഷും മത്സരിക്കും. എന്.ഡി.എ നേരത്തെ തന്നെ പുതിയ തമിഴകം നേതാവായ ഡോ:കെ കൃഷ്ണസ്വാമിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. യു.പി.എ പ്രഖ്യാപനം വൈകിയാണ് വന്നതെങ്കിലും സീറ്റ് ഡി.എം.കെ ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് രാജപാളയം സ്വദേശിയായ ഡി.എം.കെയുടെ പ്രമുഖ നേതാവ് ധനുഷ് എം കുമാറിനെ തെങ്കാശിയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തന്നെ ദിനകരൻ പക്ഷവും പൊന്നുതായി സുരേഷിനെ തെങ്കാശിയിൽ കന്നി അങ്കത്തിനു സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രചാരണത്തിൽ ഇതിനോടകം തന്നെ മേൽകൈ നേടിയ എന്.ഡി.എ സ്ഥാനാർഥി മണ്ഡലത്തിലെ ചിത്രം വ്യക്ത്തമായതോടെ കൂടുതൽ ആവേശത്തോടെ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. യു.പി.എ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ ധനുഷ് എം കുമാർ രാത്രി വൈകി തെങ്കാശി പട്ടണത്തിൽ എത്തിയിരുന്നു. പൊന്നുതായി സുരേഷ് ഇതുവരെയും മണ്ഡലത്തിൽ എത്തിയിട്ടില്ല. പ്രധാന മത്സരം എന്.ഡി.എ -യു.പി.എ സ്ഥാനാർത്ഥികൾ തമ്മിൽ ആണെങ്കിലും ദിനകരപക്ഷം ഇത്തവണ എന്ത് മാറ്റം ഉണ്ടാക്കും എന്നതും ഏവരും ഉറ്റുനോക്കുനുണ്ട്. കേരളത്തിന്റെ അതിർത്തി മണ്ഡലമായ തെങ്കാശിയിലെ ഓരോ രാഷ്ട്രിയ നീക്കങ്ങളും കിഴക്കൻ മേഖലയിലെ മലയാളികളും ശ്രദ്ധിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ