
തെന്മല കെ.ഐ.പി ഇടത് കര കനാൽ അടച്ചു . വ്യാഴാഴ്ച വൈകിട്ടോടെ അടച്ച കനാലിൽ വെള്ളിയാഴ്ച പുലർച്ചയോടെ നീരൊഴുക്ക് പൂർണമായും നിലച്ചു. ഇടത് കര കനാൽ കടന്ന് പോകുന്ന കൊല്ലം മാവിള ഭാഗത്ത് കനാലിൽ അറ്റകുറ്റ പണികൾ നടത്തുവാൻ വേണ്ടിയാണ് ഇടത് കര കനാൽ ഷട്ടറുകൾ കെ.ഐ.പി അടച്ചത്. മൂന്ന് മുതൽ നാല് ദിവസം വരെ കനാൽ അടച്ചിടേണ്ടി വരും എന്നാണ് കെ.ഐ.പി അധികൃതർ അറിയിക്കുന്നത്. അതെ സമയം വേനൽ അതികഠിനമായ സാഹചര്യത്തിൽ കനാൽ അടയ്ക്കുന്നത് തീരദേശ വാസികൾക്കിടയിൽ വൻ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജില്ലയിൽ വേനൽ മഴ പേരിനു മാത്രം ലഭിക്കുകയും ജലക്ഷാമം രൂക്ഷമാകുകയും ച്യ്ത സാഹചര്യത്തിൽ കരാറുകാരെ സഹായിക്കാൻ അധികൃതർ ഇത്തരത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം എന്നാണ് ആക്ഷേപം ഉയരുന്നത്. കെ.ഐ.പി യുടെ വലതു കര കനാൽ നിലവിൽ 35 cm ഉയർത്തിയിരിക്കുകയാണ്. പരപ്പാർ അണക്കെട്ടിൽ വെള്ളിയാഴ്ച ജല നിരപ്പ് 109. 25 മീറ്റർ ആണ്. മുൻ വർഷങ്ങളെ അപേക്ഷിച് ഇത്തവണ വേനൽക്കാലം അതിജീവിക്കാൻ ഉള്ള ജലം അണക്കെട്ടിൽ ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ